യുവനടന്‍ നിതിന്‍ ഗോപി അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു

Update: 2023-06-04 04:49 GMT

Nithin Gopi

Advertising

ബംഗളൂരു: കന്നട നടന്‍ നിതിന്‍ ഗോപി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 39 വയസ്സായിരുന്നു. 

ബംഗളൂരുവിലെ വീട്ടിലായിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഉടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹലോ ഡാഡി എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ് നിതിന്‍ ശ്രദ്ധനേടിയത്. നിശബ്ദ, ചിരബന്ധവ്യ, കെരളിദ കേസരി, മുത്തിനന്ത ഹെന്ദടി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. പുനർവിവാഹ എന്ന ജനപ്രിയ പരമ്പരയിലും നിതിന്‍ പ്രധാന വേഷം ചെയ്തു.

ഹരഹര മഹാദേവ് എന്ന സീരിയലില്‍ അതിഥി വേഷം ചെയ്തു. നിരവധി തമിഴ് സീരിയലുകളിലും അഭിനയിച്ചു. ഒരു പുതിയ സീരിയൽ സംവിധാനം ചെയ്യാന്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് മരണം.

കന്നട സിനിമാ മേഖലയെ ഞെട്ടിച്ച മരണങ്ങളിലൊന്നാണ് നിതിന്‍റേത്. അടുത്തിടെ പുനീത് രാജ്കുമാർ, ലക്ഷ്മൺ, മൻദീപ് റോയ്, ബുള്ളറ്റ് പ്രകാശ് തുടങ്ങിയ താരങ്ങളും ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. 

Summary- Nithin Gopi, who predominantly worked in the Kannada film and television industry passes away due to heart attack


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News