ബോളിവുഡിൽ തരംഗം തീർത്ത് 'കാന്താര'; ഹിന്ദി പതിപ്പ് 100 കോടി ക്ലബ്ബിലേക്ക്

2022ൽ ഏറ്റവും കൂടുതൽ പണം വാരിയ സിനിമകളിലൊന്നാണ് കാന്തര

Update: 2022-11-09 11:10 GMT

റിലീസ് ചെയ്തത് മുതൽ മികച്ച പ്രതികരണം നേടിയ ചിത്രമാണ് റിഷബ് ഷെട്ടി നായകനായ 'കാന്താര'.  2022ൽ ഏറ്റവും കൂടുതൽ പണം വാരിയ സിനിമകളിലൊന്നാണ് കാന്തര. വെറും 16 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം ഇതുവരെ 250 കോടിയിലധികം വാരിക്കൂട്ടിയിട്ടുണ്ട്. 

ബോളിവുഡ് ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവക്കുന്നത്. കാന്താരയുടെ ഹിന്ദി പതിപ്പ് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. നാലാമത്തെ ആഴ്ചയിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ കാന്താര ബോളിവുഡില്‍ തരംഗമാവുകയാണ്. ഹിന്ദി ബോക്‌സ് ഓഫീസില്‍ ഇതിനോടകം തന്നെ കാന്താര 67 കോടി നേടിക്കഴിഞ്ഞു. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ചിത്രം 100 കോടി ക്ലബില്‍ കയറുമെന്നാണ് വിലയിരുത്തല്‍.

ബോക്സ് ഓഫീസില്‍ 1200 കോടിയോളം രൂപ കളക്ഷന്‍ നേടിയ കെജിഎഫ് 2 ന് ശേഷം ഹോംബാലെ ഫിലിംസിൻറെ മറ്റൊരു ഹിറ്റാണ് 'കാന്താര' . കര്‍ണാടകയില്‍ കെജിഎഫ് 2നേക്കാള്‍ കൂടുതല്‍ വരുമാനം 'കാന്താര' നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News