റെയ്ബാൻ വെച്ചത് ആടുതോമയോടുള്ള ആരാധന മൂലം; കാര്‍ത്തിക്ക് കയ്യടിച്ച് ആരാധകര്‍

തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ കാര്‍ത്തി പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്

Update: 2022-08-11 02:19 GMT

കാര്‍ത്തിയുടെ ചിത്രങ്ങളെയെല്ലാം രണ്ടും കയ്യും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളികള്‍. കേരളത്തില്‍ വലിയൊരു ആരാധകനിര തന്നെ താരത്തിനുണ്ട്. ഇപ്പോൾ 'വിരുമൻ' എന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി കേരളത്തിൽ എത്തിയിരിക്കുകയാണ് കാർത്തി. തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ കാര്‍ത്തി പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ലാൽ സാറിന്‍റെ സ്‌ഫടികം തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണെന്നും അതിലെ ലാൽ സാറും തിലകൻ സാറും തമ്മിലുള്ള അച്ഛൻ-മകൻ സീനുകളൊക്കെ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നുമാണ് താരം പറയുന്നത്. ആടുതോമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വീരുമനിൽ താൻ റെയ്ബാൻ ഗ്ലാസ് വെച്ചതെന്നും അദ്ദേഹം പറഞ്ഞു. വലിയ ആവേശത്തോടെയാണ് ആരാധകർ ഇതേറ്റെടുത്തത്.

Advertising
Advertising

എം.മുത്തയ്യ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിരുമന്‍. പ്രകാശ് രാജും കാര്‍ത്തിയും അച്ഛനും മകനുമായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അദിതി ശങ്കറാണ് നായിക. ശരണ്യ പൊന്‍വണ്ണന്‍, സൂരി,കരുണാസ് എന്നിവരാണ് മറ്റ് താരങ്ങള്‍. ചിത്രം നാളെ തിയറ്ററുകളിലെത്തും.

അതേസമയം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വനിലും കാര്‍ത്തി വേഷമിട്ടിട്ടുണ്ട്. വല്ലവരയ്യൻ വന്ദ്യദേവൻ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. സെപ്റ്റംബർ 30 നാണ് 'പൊന്നിയിൻ സെൽവന്റെ' ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. 500 കോടി രൂപ മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News