വെറുതെ പൈസ കളയാനെടുത്ത സിനിമ; കെജിഎഫിനെതിരെ കെആര്‍കെ, ട്രോളി ആരാധകര്‍

ഇന്ത്യൻ മിലിട്ടറിക്കോ എയർഫോഴ്സിനോ റോക്കിക്കെതിരെ ഒന്നും ചെയ്യാനാകുന്നില്ല

Update: 2022-04-18 06:21 GMT
Editor : Jaisy Thomas | By : Web Desk

വിവാദ പ്രസ്താവനകളിലൂടെ എപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാറുള്ള ആളാണ് നടനും സിനിമാനിരൂപകനുമായ കമാല്‍‌ ആര്‍. ഖാന്‍. തെന്നിന്ത്യന്‍ സിനിമയെയും അഭിനേതാക്കളെയും പരിഹസിക്കുക കമാലിന്‍റെ പതിവാണ്. ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്ന കെ.ജി.എഫ് ചാപ്റ്റര്‍ 2വിനെതിരെ തിരിഞ്ഞിരിക്കുകയാണ് കമാല്‍. വെറുതെ പണം കളയാന്‍ എടുത്ത സിനിമയാണ് കെജിഎഫെന്നാണ് കമാല്‍ ട്വീറ്റ് ചെയ്തത്.

Advertising
Advertising

'ഇന്ത്യൻ മിലിട്ടറിക്കോ എയർഫോഴ്സിനോ റോക്കിക്കെതിരെ ഒന്നും ചെയ്യാനാകുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫിസിലെത്തി അവരെ വരെ വെല്ലുവിളിക്കുന്നു. കൊള്ളാം പ്രശാന്ത് ഭായി (പ്രശാന്ത് നീൽ). ഇങ്ങനെയാണെങ്കിൽ ഇന്ത്യ എങ്ങനെ പാകിസ്താനെയും ചൈനയെയും നേരിടും.'–കെആർകെ ട്വീറ്റ് ചെയ്യുന്നു. തല പെരുക്കുന്ന സംഭാഷണങ്ങളാണ് സിനിമയിലേതുമെന്നാണ് മറ്റൊരു വിമര്‍ശം. ട്വീറ്റ് വൈറലായതോടെ ആരാധകര്‍ കമാലിനെതിരെ രംഗത്തുവന്നിട്ടുണ്ട്. മുംബൈ പൊലീസിനെ ട്വിറ്ററില്‍ ടാഗ് ചെയ്ത് ഈ ദേശദ്രോഹിയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം.

നേരത്തെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്കെതിരെയും കെആര്‍കെ രംഗത്തുവന്നിരുന്നു. ബാഹുബലി കാര്‍ട്ടൂണ്‍ സിനിമയാണെന്നായിരുന്നു പരിഹാസം. രാജമൗലി പ്രേക്ഷകരെ പറ്റിച്ചുവെന്നും തന്‍റെ മൂന്നു മണിക്കൂര്‍ വെറുതെ കളഞ്ഞുവെന്നും ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു. മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്നു വിളിച്ചും കെആര്‍കെ കളിയാക്കിയിരുന്നു. തുടര്‍ന്ന് പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞു രംഗത്തെത്തുകയും ചെയ്തിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News