തെലുങ്ക് താരം മഹേഷ് ബാബുവിന്‍റെ മാതാവ് ഇന്ദിരാ ദേവി അന്തരിച്ചു

മൃതദേഹം പത്മാലയ സ്റ്റുഡിയോയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും

Update: 2022-09-28 05:57 GMT

ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് നടന്‍ മഹേഷ് ബാബുവിന്‍റെ മാതാവ് ഘട്ടമനേനി ഇന്ദിരാ ദേവി അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 4 മണിക്ക് ഹൈദാരാബാദിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി മൃതദേഹം പത്മാലയ സ്റ്റുഡിയോയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. മഹാപ്രസ്ഥാനില്‍ അന്ത്യകര്‍മങ്ങള്‍ നടക്കും.

കഴിഞ്ഞ കുറെ ആഴ്ചകളായി അസുഖബാധിതയായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇന്ദിരാ ദേവി. തെലുങ്ക് സൂപ്പര്‍താരം കൃഷ്ണയുടെ ഭാര്യയാണ് ഇന്ദിര. കൃഷ്ണയുടെ രണ്ടാം ഭാര്യയാണ് ഇന്ദിര. ഈ ബന്ധത്തിലുള്ളതാണ് മഹേഷ് ബാബുവും അന്തരിച്ച രമേഷ് ബാബുവും. നടനും നിര്‍മാതാവുമായ രമേഷ് ബാബു കഴിഞ്ഞ ജനുവരിയിലാണ് കരള്‍ രോഗം മൂലം മരിക്കുന്നത്.

Advertising
Advertising

അമ്മയെക്കുറിച്ചുള്ള വിശേഷങ്ങള്‍ മഹേഷ് ബാബു എപ്പോഴും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. എല്ലാം ജന്‍മദിനത്തിലും അമ്മയ്ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News