മകളുടെ നിസ്‌കാര വീഡിയോ പങ്കുവച്ചു; ഹിന്ദി നടിക്കെതിരെ സൈബർ ആക്രമണം

വിദ്വേഷ കമന്റുകൾക്ക് പിന്നാലെ നടി ഇന്‍സ്റ്റഗ്രാം പോസ്റ്റിന്‍റെ കമന്റ് ബോക്‌സ് ഓഫാക്കി

Update: 2023-07-26 10:30 GMT
Editor : abs | By : Web Desk
Advertising

ഹിന്ദി ടെലിവിഷൻ മേഖലയില്‍ മുഖവുര ആവശ്യമില്ലാത്ത നടിയാണ് മഹി വിജ്. മുപ്പതിലേറെ സീരിയലുകളില്‍ വേഷമിട്ട അവര്‍ സഞ്ജീവ് ശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം അപരിചിതനിലും പ്രധാന വേഷം ചെയ്തിട്ടുണ്ട്. അഭിനയ ജീവിതവും കുടുംബ വിവരങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പതിവായി പങ്കുവയ്ക്കുന്ന താരം കൂടിയാണ് മഹി. നടനും ഭർത്താവുമായ ജയ് ഭാനുശാലി, മകൾ താര എന്നിവരുടെ വിശേഷങ്ങളാണ് അതില്‍ കൂടുതലും. താരയുടെ പേരിൽ ഉണ്ടാക്കിയ ഇൻസ്റ്റ അക്കൗണ്ടിൽ മകൾ നിസ്‌കരിക്കുന്ന ഒരു വീഡിയോ ആണ് കഴിഞ്ഞ ദിവസം നടി പങ്കുവച്ചത്. 

ഇതിന് പിന്നാലെ മഹി വിജ് വ്യാപകമായ സൈബർ ആക്രമണത്തിന് ഇരയായി. ചെറിയ മുസല്ലയിൽ (നിസ്‌കരിക്കാൻ ഉപയോഗിക്കുന്ന പായ) സുജൂദ് ചെയ്യുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന മകളുടെ വീഡിയോ ആണ് ശുക്‌റൻ (നന്ദി) എന്ന അടിക്കുറിപ്പോടെ നടി പോസ്റ്റ് ചെയ്തത്. വിദ്വേഷ കമന്റുകൾക്ക് പിന്നാലെ മഹി കമന്റ് ബോക്‌സ് ഓഫാക്കി വയ്ക്കുകയും ചെയ്തു. 



മകൾ ക്ഷേത്ര ദർശനം നടത്തുന്നതിന്റെ വീഡിയോയും അവർ അതിനു ശേഷം ഇൻസ്റ്റയിൽ പങ്കുവച്ചു. 'മതത്തെ തമാശയാക്കുന്ന വിഡ്ഢികളോടാണ്. നിങ്ങൾക്ക് താരയെ അൺഫോളോ ചെയ്യാം. അവള്‍ വിദ്വേഷമുള്ളവരെ ആഗ്രഹിക്കുന്നില്ല. അമ്മയെന്ന നിലയിൽ അവൾക്ക് നന്മ മാത്രമാണ് ആഗ്രഹിക്കുന്നത്. എന്റെ മകളെ കുറിച്ച് ആകുലപ്പെടേണ്ട. നിങ്ങളെ മക്കളെ പഠിപ്പിക്കൂ' എന്ന അടിക്കുറിപ്പാണ് അവർ വീഡിയോക്ക് ഒപ്പം ചേർത്തിട്ടുള്ളത്.   



ഈ വീഡിയോക്ക് അടിയിലും ധാരാളം പേരാണ് കമന്റുമായി രംഗത്തെത്തിയത്. താരത്തെ പിന്തുണച്ച് എത്തിയവരും ധാരാളം. 2019ലാണ് മഹിക്കും ഭാനുശാലിക്കും മകൾ പിറന്നത്. 2017 മുതൽ ദമ്പതികൾ രണ്ടു കുട്ടികളെ ദത്തെടുത്തു വളർത്തുന്നുണ്ട്. 

Summary: An Instagram video of Mahhi Vij and Jay Bhanushali’s daughter Tara offering namaz received much love from netizens. But some negative comments also made its way.





Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News