കാത്തിരിപ്പിന് വിരാമം! ഗംഗുബായ് കത്യവാടി, ആര്‍ആര്‍ആര്‍, അറ്റാക്ക് എന്നീ ചിത്രങ്ങള്‍ തിയറ്റര്‍ റിലീസിന്

പ്രഖ്യാപനം വന്നതോടെ മൂന്ന് ചിത്രങ്ങളും ഒടിടി റിലീസ് ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ക്കാണ് അവസാനമായത്

Update: 2021-09-08 08:20 GMT
Editor : Nisri MK | By : Web Desk

പ്രിയ താരങ്ങളെ വീണ്ടും ബിഗ് സ്ക്രീനില്‍ കാണാനുള്ള ആരാധകരുടെ ഒരുപാട് നാളത്തെ കാത്തിരിപ്പിന് വിരാമമാകുന്നു . ഗംഗുബായ് കത്യവാടി, ആര്‍ആര്‍ആര്‍, അറ്റാക്ക് എന്നീ ചിത്രങ്ങള്‍ തിയറ്റര്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

ജയന്തിലാല്‍ വാഡയുടെ കീഴിലുള്ള പെന്‍ ഇന്ത്യ ലിമിറ്റഡിന്‍റെ ബാനറിലാണ് ഈ മൂന്ന് ചിത്രങ്ങളും നിര്‍മ്മിക്കുന്നത്. പ്രഖ്യാപനം വന്നതോടെ മൂന്ന് ചിത്രങ്ങളും ഒടിടി റിലീസ് ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ക്കാണ് അവസാനമായത്.

ഈ ചിത്രങ്ങള്‍ ബിഗ് സ്ക്രീന്‍ ആസ്വാദനത്തിനു വേണ്ടി നിര്‍മ്മിച്ചതാണെന്നും ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന വാദങ്ങള്‍ തെറ്റാണെന്നും പെന്‍ ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.

Advertising
Advertising




 


സഞ്ജയ് ലീലാ ബന്‍സാലിയുടെ സംവിധാനത്തില്‍ ആലിയ ബട്ട് നായികയാകുന്ന ചിത്രമാണ് ഗംഗുബായ് കത്യവാടി. പ്രേക്ഷകര്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണിത്. 

ആര്‍ രാജമൌലിയുടെ സംവിധാനത്തില്‍ രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ , അജയ് ദേവ്ഗണ്‍, ആലിയ ബട്ട് തുടങ്ങിയവര്‍ ഒന്നിക്കുന്ന ചിത്രമാണ് ആര്‍ആര്‍ആര്‍.

അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിന്‍റെ റീമേക്ക് ആണ് അറ്റാക്ക്. ജോണ്‍ എബ്രഹാം, ജാക്വലീന്‍, രാകുല്‍ സിങ് പ്രീത് എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News