'ഫാന്‍ ബോയി'യെ ക്യാമറയില്‍ പകര്‍ത്തി മമ്മൂട്ടി: വിഡിയോ പങ്കുവെച്ച് ചാക്കോച്ചൻ

മമ്മൂട്ടിക്കായി പോസ് ചെയ്യുകയും ക്ലിക്കിന് ശേഷം അത് ആസ്വദിക്കുകയും ചെയ്യുന്ന കുഞ്ചാക്കോ ബോബനെ വിഡിയോയില്‍ കാണാം

Update: 2023-06-21 11:31 GMT
Editor : anjala | By : Web Desk

ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ചാക്കോച്ചൻ 

കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ക്യാമറകളോടുളള പ്രത്യേക ഇഷ്ടം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ലോക്കേഷനില്‍ സഹതാരങ്ങളുടെ ഫോട്ടോകള്‍ ആവേശത്തോടെ താരം പകര്‍ത്താറുണ്ട്. ക്യാമറയ്ക്ക് പിന്നില്‍ മമ്മൂട്ടി എന്ന് ക്യാപ്ഷന്‍ നല്‍കി പല സിനിമ താരങ്ങളും തങ്ങളുടെ ഫോട്ടോ പങ്കുവെച്ചു കൊണ്ട് എത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ക്യാമറ ക്ലിക്കിന് പോസ് ചെയ്യാന്‍ തനിക്കും ഭാഗ്യം കിട്ടിയതിന്റെ സന്തോഷം പങ്കുവെച്ചാണ് ചാക്കോച്ചന്‍ എത്തിയിരിക്കുന്നത്.

മമ്മൂട്ടി ഫോട്ടോ എടുക്കുന്ന വിഡിയോ പങ്കുവച്ചാണ് ആ അപൂര്‍വ നിമിഷത്തെക്കുറിച്ച് ചാക്കോച്ചന്‍ പ്രേക്ഷകരെ അറിയിച്ചത്. ദ് മെഗാ ഷൂട്ടര്‍, എന്റെ ആരാധനാപാത്രത്തിനൊപ്പം ഒരു ഫാന്‍ ബോയ് നിമിഷം എന്ന കുറിപ്പോടെയാണ് കുഞ്ചാക്കോ വിഡിയോ പങ്കുവച്ചത്. ക്യാമറയ്ക്ക് പോസ് ചെയ്യുകയും ക്ലിക്കിന് ശേഷം അത് ആസ്വദിക്കുകയും ചെയ്യുന്ന ചാക്കോച്ചനെ വിഡിയോയില്‍ കാണാം.

Advertising
Advertising

ഇതിന് മുന്‍പും കുഞ്ചാക്കോ ഫോട്ടോഗ്രാഫറായ മമ്മൂട്ടിയെ പങ്കുവച്ചിട്ടുണ്ട്. മകന്‍ ഇസഹാഖിന്റെ ഫോട്ടോ പകര്‍ത്തുന്ന മമ്മൂട്ടിയുടെ ചിത്രവും ചാക്കോച്ചന്‍ പങ്കുവച്ചിരുന്നു. അതെല്ലാം സോഷല്‍മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു. 

Full View

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News