തെലുങ്ക് ചിത്രം 'ഏജന്‍റി'ന്‍റെ ചിത്രീകരണത്തിനായി മമ്മൂട്ടി ഹംഗറിയില്‍

പട്ടാള ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള സിനിമയില്‍ റെക്കോര്‍ഡ് പ്രതിഫലമാണ് മമ്മൂട്ടി വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

Update: 2021-10-28 06:22 GMT
Editor : Nisri MK | By : Web Desk

തെലുങ്ക് ചിത്രം ഏജന്‍റിന്‍റെ ചിത്രീകരണത്തിനായി മമ്മൂട്ടി ഹംഗറിയിലെത്തി. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂളും മമ്മൂട്ടിയുടെ ഇന്‍ട്രോ സീനും ഇവിടെയാണ് ചിത്രീകരിക്കുക. അഞ്ചു ദിവസമാണ് ഹംഗറിയില്‍ മമ്മൂട്ടിയുടെ ഷൂട്ട്. പട്ടാള ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്.

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാഗാര്‍ജുന-അമല ദമ്പതികളുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനിയും നായകനായെത്തുന്നു. സാക്ഷി വിദ്യയാണ് നായിക. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനമുള്‍ കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ഏജന്‍റ്.

Advertising
Advertising

വൈഎസ്ആറിന്‍റെ ജീവിതം പറഞ്ഞ 'യാത്ര'യ്ക്കു ശേഷം മെഗാസ്റ്റാര്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണിത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ റെക്കോര്‍ഡ് പ്രതിഫലമാണ് മമ്മൂട്ടി വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നവംബര്‍ രണ്ട് വരെയാണ് യൂറോപ്പില്‍ ചിത്രീകരണം. കശ്മീര്‍, ഡല്‍ഹി, ഹൈദരാബാദ് എന്നിവടങ്ങളിലാകും ഇന്ത്യയിലെ ചിത്രീകരണം. ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം. ഛായാഗ്രഹണം രാകുല്‍ ഹെരിയന്‍. നവീന്‍ നൂലിയാണ് എഡിറ്റിംഗ്. എകെ എന്‍റർടെയ്ൻമെന്‍റ്സും സുരേന്ദർ സിനിമയും ചേർന്നാണ് ബിഗ് ബജറ്റ് ചിത്രത്തിന്‍റെ നിര്‍മാണം.


Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News