'ഇന്നെന്‍റെ മകൾക്കു അറിയില്ല അവളെ തലോടുന്നത് ആരാണെന്ന്, നാളെ അവളിത് അഭിമാനത്തോടെ കാണും'

ഈ വീഡിയോ പകർത്തുമ്പോൾ എനിക്ക് അവളുടെ പ്രായത്തിലേക്ക് ഒന്ന് മടങ്ങി പോകനായിരുന്നുവെങ്കിലെന്നു ആത്മാർഥമായി ആഗ്രഹിച്ചു പോയി

Update: 2022-11-12 03:00 GMT
Editor : Jaisy Thomas | By : Web Desk

മമ്മൂട്ടിയും ആരാധകരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും എപ്പോഴും സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ഒന്നാണ്. വലിയ സ്വീകരണമാണ് ഇത്തരം വീഡിയോകള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ തന്നെ കൊഞ്ചിക്കുന്നതും കയ്യില്‍ പിടിക്കുന്നതും ഒരു സൂപ്പര്‍താരമാണ് എന്നറിയാതെ മമ്മൂട്ടിയുടെ അടുത്ത് കളിക്കുന്ന ഒരു കുരുന്നിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ മനസ് കവരുന്നത്. മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതല്‍ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിലെത്തിയ സിന്‍സി അനിലാണ് മകളുടെ വീഡിയോ പങ്കുവച്ചത്.


സിന്‍സി അനിലിന്‍റെ കുറിപ്പ്

ഇന്നെന്‍റെ മകൾക്കു അറിയില്ല... അവൾ ചേർന്ന് നിൽക്കുന്നതും ഓടി ചെന്ന് ചെവിയിൽ സ്വകാര്യം പറയുന്നതും അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആയ ആ വ്യക്തിത്വം ആരാണെന്നും എന്താണെന്നും..

Advertising
Advertising

നാളെ അവളിത് അഭിമാനത്തോടെ കാണും..ജീവിതയാത്രയിൽ ഒരു നിധി പോലെ സൂക്ഷിക്കും.. ഈ വീഡിയോ പകർത്തുമ്പോൾ എനിക്ക് അവളുടെ പ്രായത്തിലേക്ക് ഒന്ന് മടങ്ങി പോകനായിരുന്നുവെങ്കിലെന്നു ആത്മാർഥമായി ആഗ്രഹിച്ചു പോയി...

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News