'നെഗറ്റീവ് റോള്‍ ചെയ്യാന്‍ അന്ന് മമ്മൂട്ടി വിസമ്മതിച്ചു'; വെളിപ്പെടുത്തലുമായി അല്ലു അരവിന്ദ്

തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയോട് ഇതേ റോൾ ചെയ്യാൻ പറഞ്ഞാൽ അദ്ദേഹം അത് ചെയ്യുമോയെന്ന് മമ്മൂട്ടി തിരിച്ച് ചോദിച്ചു

Update: 2023-01-20 06:22 GMT

ഹൈദരാബാദ്: വര്‍ഷമിത്ര കഴിഞ്ഞിട്ടും ഓരോ സിനിമകള്‍ കഴിയുന്തോറും കൂടുതല്‍ തിളങ്ങിക്കൊണ്ടിരിക്കുകയാണ് മമ്മൂട്ടി എന്ന നടന്‍. പഴകുന്തോറും വീഞ്ഞിനു വീര്യം കൂടുമെന്ന് പറയുന്നതുപോലെ തന്നെയാണ് മമ്മൂട്ടിയും . സ്വതസിദ്ധമായ അഭിനയമികവ് കൊണ്ടും സ്‌ക്രീൻ പ്രസന്‍റ്സ് കൊണ്ടും അദ്ദേഹം വേറിട്ടു നിൽക്കുന്നു. നെഗറ്റീവ് ടച്ചുള്ള നായകവേഷങ്ങളില്‍ അത്യുജ്ജല പ്രകടനം കാഴ്ച വച്ച  മമ്മൂട്ടി നെഗറ്റീവ് റോൾ ചെയ്യാൻ മടിച്ചുവെന്നാണ് തെലുങ്ക് നിർമാതാവ് അല്ലു അരവിന്ദ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരിക്കൽ പവൻ കല്യാൺ ചിത്രത്തിൽ വില്ലൻ വേഷം ചെയ്യാനാകുമോയെന്ന് ചോദിച്ചപ്പോഴാണ് മമ്മൂട്ടി വിസമ്മതമറിയിച്ചത്.

Advertising
Advertising

2019 ൽ, മാമാങ്കത്തിന്റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കവെ, പവൻ കല്യാണിനൊപ്പം താൻ ചെയ്യുന്ന ഒരു സിനിമയിൽ മമ്മൂട്ടി നെഗറ്റീവ് റോളിൽ അഭിനയിക്കണമെന്ന് ഒരിക്കൽ താൻ ആഗ്രഹിച്ചിരുന്നതായി അല്ലു അരവിന്ദ് വെളിപ്പെടുത്തിയിരുന്നു. ഒരു വിമുക്ത ഭടന്റെ വേഷമാണെന്നും ശക്തമായ കഥാപാത്രമാണെന്നെല്ലാം പറഞ്ഞെങ്കിലും മമ്മൂട്ടി തന്റെ സ്വതസിദ്ധമായ ശൈലിയിൽ നോ പറഞ്ഞു.

തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയോട് ഇതേ റോൾ ചെയ്യാൻ പറഞ്ഞാൽ അദ്ദേഹം അത് ചെയ്യുമോയെന്ന് മമ്മൂട്ടി തിരിച്ച് ചോദിച്ചു. തെറ്റ് മനസിലാക്കി അല്ലു അരവിന്ദ് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ആ ചിത്രത്തിന്റെ പേര് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 2008 ൽ തിയറ്ററുകളിലത്തിയ ആക്ഷൻ കോമഡി ചിത്രമായ ജൽസയാണ് പ്രോജക്റ്റ് എന്നാണ് കരുതുന്നത്. 

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News