"രണ്ടാം ക്ലാസ്സിലോ? എന്നിട്ടാണോ ബൈക്ക് ഓടിച്ച് നടക്കുന്നെ?" മഞ്ജു വിളിച്ചു, ഫാത്തിമ ഹാപ്പി

"മഞ്ജു ചേച്ചി ഭയങ്കര സുന്ദരിയാ. ഫോട്ടോയൊക്കെ ഞാന്‍ കണ്ടായിരുന്നു. കുഞ്ഞുകുട്ടികളെ പോലുണ്ട്" എന്ന് ഫാത്തിമ.

Update: 2021-07-01 04:20 GMT

സൈക്കിൾ ഓടിക്കേണ്ട പ്രായത്തിൽ ബൈക്ക് റേസിങ് നടത്തുന്ന ഒരു ആറ് വയസ്സുകാരിയെ കുറിച്ച് കഴിഞ്ഞ ദിവസം മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആലുവ വെളിയത്തുനാട് സ്വദേശി ഫാത്തിമ നഷ്വയെ കുറിച്ച്. ഫാത്തിമ ഒരു ആഗ്രഹം പങ്കുവെച്ചിരുന്നു. ആ ആഗ്രഹം ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുകയാണ്.

ഫാത്തിമ നഷ്വ- മഡ്ഡ് ട്രാക്കിലൂടെ ബൈക്കുമായി കുതിച്ച് പായുന്ന ആറ് വയസ്സുകാരി- "ഞാന്‍ മമ്മൂക്കാന്‍റെ കട്ട ഫാനാണ്. എനിക്ക് ഭയങ്കര ഇഷ്ടാണ്. പിന്നെ ഒരു ആഗ്രഹമുണ്ടെനിക്ക്. മഞ്ജു ചേച്ചിയെ ഒന്നു കാണണം".

പിന്നെ ഒന്നും നോക്കിയില്ല. മീഡിയവണ്‍ വാര്‍ത്ത കണ്ടതും കൊച്ചുമിടുക്കിയെ ഒരാള്‍ വീഡിയോ കോള്‍ ചെയ്തു. ഫാത്തിമ കാണണം എന്ന് ആഗ്രഹിച്ച ആള്‍. പിന്നെ ബൈക്ക് റേസിങ് കഥകളും കുശലാന്വേഷണവുമായി കുറച്ച് സമയം.

Advertising
Advertising

"രണ്ടാം ക്ലാസ്സിലോ? എന്നിട്ടാണോ ബൈക്ക് ഓടിച്ച് നടക്കുന്നെ?" എന്ന് മഞ്ജു വാര്യര്‍ അത്ഭുതപ്പെട്ടു.

"മഞ്ജു ചേച്ചി ഭയങ്കര സുന്ദരിയാ. ഫോട്ടോയൊക്കെ ഞാന്‍ കണ്ടായിരുന്നു. കുഞ്ഞുകുട്ടികളെ പോലുണ്ട്" എന്ന് ഫാത്തിമ.

നേരിട്ട് കാണാമെന്ന് ഉറപ്പ് നല്‍കിയാണ് മഞ്ജു വാര്യര്‍ വീഡിയോ കോള്‍ അവസാനിപ്പിച്ചത്. മഞ്ജു വാര്യര്‍ വിളിച്ചതിന്റെ സന്തോഷത്തിലാണ് ഈ കൊച്ചുമിടുക്കി.

"മഞ്ജു ചേച്ചി വിളിച്ചത് ശരിക്കും പറഞ്ഞാല്‍ സ്വപ്നാണോ എന്നൊരു ചിന്ത. ശരിക്കുള്ളതാണോ എന്നാ ഇപ്പഴും ഞാന്‍ ആലോചിച്ചോണ്ടിരിക്കുന്നെ"..

Full View

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News