മഞ്ജു വാര്യര്‍ ഇനി 'ആയിഷ'; റാസല്‍ ഖൈമയില്‍ ചിത്രീകരണം ആരംഭിച്ചു

മലയാളത്തിന് പുറമെ ഇംഗ്ലീഷിലും അറബിയിലും പുറത്തിറങ്ങുന്ന ചിത്രം , തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ തുടങ്ങിയ ഇന്ത്യന്‍ ഭാഷാ പതിപ്പുകളിലും പുറത്തിറക്കും

Update: 2022-01-26 11:05 GMT
Editor : ijas

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം 'ആയിഷ' റാസല്‍ ഖൈമയില്‍ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചന ആഷിഫ് കക്കോടിയാണ്. മലയാളത്തിന് പുറമെ ഇംഗ്ലീഷിലും അറബിയിലും പുറത്തിറങ്ങുന്ന ചിത്രം , തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷാ പതിപ്പുകളിലും പുറത്തിറക്കും.

ചിത്രത്തിന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം റാസ് അല്‍ ഖൈമ അല്‍ ഖാസിമി പാലസ് ഉടമ താരിഖ് അഹ്മദ് അലി അല്‍ ഷര്‍ഹാന്‍ അല്‍ നുഐമി, പ്രശസ്ത യു.എ.ഇ എഴുത്തുകാരന്‍ മുഹ്‌സിന്‍ അഹ്മദ് സാലം അല്‍ കൈത് അല്‍ അലി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ റാസ് അല്‍ ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ പ്രതിനിധികളായ എസ്.എ സലിം നാസര്‍ അല്‍മഹ, എന്നിവര്‍ സന്നിഹിതരായിരുന്നു. ചിത്രത്തിന്‍റെ ഇന്ത്യയിലെ ചിത്രീകരണം ഡല്‍ഹി, ബോംബൈ എന്നിവിടങ്ങളിലായി ഫെബ്രുവരി അവസാനത്തോടെ നടക്കും.

Advertising
Advertising

മഞ്ജു വാര്യര്‍ക്കു പുറമെ രാധിക, സജ്‌ന, പൂര്‍ണിമ , ലത്തീഫ( ടുണീഷ്യ), സലാമ(യു.എ.ഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ് ), സറഫീന (നൈജീരിയ) സുമയ്യ (യമന്‍), ഇസ്‍ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കരിയ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാക്കള്‍ ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍ , സക്കരിയ വാവാട്, ഹാരിസ് ദേശം , അനീഷ് പി.ബി എന്നിവരാണ്.

എം ജയചന്ദ്രന്‍ സംഗീത നിര്‍വഹണം നടത്തുന്ന ചിത്രത്തില്‍ പ്രശസ്ത ഇന്ത്യന്‍ അറബി പിന്നണി ഗായകര്‍ പാടുന്നുണ്ട്. ഗാനരചന ബി.കെ ഹരിനാരായണന്‍ , സുഹൈല്‍ കോയ. ഛായാഗ്രഹണം വിഷ്ണു ശര്‍മ നിര്‍വഹിക്കുന്നു . എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി , കലാ സംവിധാനം: മോഹന്‍ദാസ്, വസ്ത്രാലങ്കാരം; സമീറ സനീഷ്, ചമയം: റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്: ബിനു ജി നായര്‍, ശബ്ദ സംവിധാനം: വൈശാഖ് , നിശ്ചല ചിത്രം: രോഹിത് കെ സുരേഷ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News