മഞ്ജു വാര്യരുടെ പിന്മാറ്റം; കാപ്പയിലെ പുതിയ നായികയായി അപർണ്ണ ബാലമുരളി

കാപ്പയില്‍ നിന്നും മഞ്ജു വാര്യര്‍ പിന്മാറിയിരുന്നു

Update: 2022-07-23 13:04 GMT
Editor : ijas
Advertising

പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രമായ കാപ്പയിൽ മഞ്ജു വാര്യര്‍ക്ക് പകരം ദേശീയ അവാർഡ് ജേതാവ് അപർണ്ണ ബാലമുരളി അഭിനയിക്കും. അജിത് നായകനാകുന്ന തമിഴ് ചിത്രത്തിന്‍റെ ഷൂട്ടും കാപ്പ സിനിമയുടെ ചിത്രീകരണവും ഒരുമിച്ചു വന്നതാണ് മഞ്ജു വാര്യര്‍ കാപ്പയില്‍ നിന്നും പിന്മാറാനുള്ള കാരണം. ഇതോടെയാണ് നായികാ സ്ഥാനത്തേക്ക് അപര്‍ണ ബാലമുരളിയെ തെരഞ്ഞെടുത്തത്.

തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന ചിത്രത്തില്‍ മധു എന്ന കൊട്ട മധുവിനെ പൃഥ്വിരാജ് ആണ് അവതരിപ്പിക്കുന്നത്. തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയും അന്ന ബെന്നും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ.

ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്‍റെ കഥ പറയുന്നത്. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്‍റെ താരനിരയിൽ ഉണ്ട്. ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു. ആർട്ട് ഡയറക്ടർ ദിലീപ് നാഥ്, എഡിറ്റർ ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു വൈക്കം.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News