'കുതന്ത്രം': സുഷിൻ ശ്യാമും വേടനും ഒന്നിച്ച മഞ്ഞുമ്മൽ ബോയ്സിലെ പ്രമോ ഗാനം വൈറൽ

Update: 2024-02-07 09:14 GMT
Editor : safvan rashid | By : Web Desk
Advertising

കൊച്ചി: പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരം സംവിധാനം ചെയ്യുന്ന 'മഞ്ഞുമ്മൽ ബോയ്സിലെ’ ​പ്രമോ ഗാനം തരംഗമാകുന്നു. സുഷിൻ ശ്യാമും വേടനും ഒന്നിച്ച ‘കുതന്ത്രം’ എന്ന ഗാനം ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ 20 ലക്ഷത്തോളം കാഴ്ചക്കാരെ നേടിയിട്ടുണ്ട്. വലിയ സ്വീകാര്യത നേടിയ ‘ജാനേമൻ’ ന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ വൈകാതെ തീയേറ്ററുകളിലെത്തും.

Full View

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നടൻ സലിംകുമാറിന്റെ മകൻ ചന്ദു ചിത്രത്തിൽ പ്രധാനവേഷങ്ങളിലൊന്നിലെത്തുന്നുണ്ട്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നൊരു കൂട്ടും സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അവിടെ വെച്ചു അവർക്ക് ആഭിമുഖികരിക്കേണ്ടി വരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് മഞ്ഞുമ്മൽ ബോയ്സ് പറയുന്നത്.ബാബു ഷാഹിർ, സൗബിൻ ഷാഹിർ,ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ക്യാമറ. എഡിറ്റർ - വിവേക് ഹർഷൻ, മ്യൂസിക്ക് & ബി ജി എം- സുഷിൻ ശ്യാം, പ്രൊഡക്ഷൻ ഡിസൈനർ - അജയൻ ചാലിശേരി, കോസ്റ്റ്യൂം ഡിസൈനർ - മഹ്സർ ഹംസ, മേക്കപ്പ് - റോണക്സ് സേവ്യർ, ആക്ഷൻ ഡയറക്ടർ - വിക്രം ദഹിയ, സൗണ്ട് ഡിസൈൻ - ഷിജിൻ ഹട്ടൻ&അഭിഷേക് നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ബിനു ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, കാസ്റ്റിംഗ് ഡയറക്ടർ - ഗണപതി, പോസ്റ്റർ ഡിസൈൻ - യെല്ലോ ടൂത്ത് ,പി ആർ & മാർക്കറ്റിങ് - വൈശാഖ് വടക്കേവീട്&ജിനു അനിൽകുമാർ.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Web Desk

contributor

Similar News