'പ്രഭുദേവക്ക് ചോരകൊണ്ട് കത്തെഴുതിയിട്ടുണ്ട്...അത്രക്ക് ആരാധനയാണ്'; മഞ്ജുവാര്യർ'

'ആയിഷയില്‍ കൊറിയോഗ്രാഫി ചെയ്യുമോ എന്ന് ചോദിച്ചപ്പോൾ മറ്റൊന്നും ആലോചിക്കാതെ സമ്മതിച്ചു'

Update: 2023-01-10 03:02 GMT
Editor : ലിസി. പി | By : Web Desk

പ്രഭുദേവ, മഞ്ജുവാര്യർ

കോഴിക്കോട്: ഇന്ത്യ മുഴുവൻ ആരാധകരുള്ള ഡാൻസറും നടനുമാണ് പ്രഭുദേവ. ഇപ്പോഴിതാ പ്രഭുദേവയോടുള്ള ആരാധന തുറന്ന് പറഞ്ഞിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടി മഞ്ജുവാര്യരും. പുതിയ സിനിമയായ ആയിഷയുടെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് ഫാറൂഖ് കോളജിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്.

'പ്രഭുദേവയോട് എനിക്കുള്ള ആരാധന എന്നെ അറിയാവുന്ന എല്ലാവർക്കും അറിയാം. കുട്ടിക്കാലം മുതൽ തന്നെ അദ്ദേഹത്തിന്റെ വലിയ ഫാനാണ്. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് ചോര കൊണ്ട് കത്തെഴുതി അദ്ദേഹത്തിന് അയച്ചുകൊടുത്തിരുന്നു. അത്രക്കും ആരാധനായിരുന്നു പ്രഭുദേവയോട്...മഞ്ജുവാര്യർ പറഞ്ഞു.

Advertising
Advertising

ആയിഷയിൽ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് പ്രഭുദേവയാണ്. അതിനെക്കുറിച്ചും മഞ്ജുവാര്യര്‍ പറഞ്ഞു. 'അദ്ദേഹത്തിനോട് കൊറിയോഗ്രാഫി ചെയ്യുമോ എന്ന് ചോദിച്ചപ്പോൾ മറ്റൊന്നും ആലോചിക്കാതെ സമ്മതിച്ചു. അദ്ദേഹത്തിനായി അത്രയും വലിയ പാട്ട് ചിട്ടപ്പെടുത്തി. ഡാൻസേഴ്‌സിനെയെല്ലാം അയച്ചതും പ്രഭുദേവ സാറായിരുന്നു. ഒരാഴ്ചയോളം അതിന് പിന്നിൽ അധ്വാനിക്കുകയും ചെയ്തു. ഇപ്പോൾ പാട്ട് കാണുമ്പോൾ രസമുണ്ടെങ്കിലും ഒരുപാട് പിഴിഞ്ഞെടുത്തിട്ടാണ് അത് ഷൂട്ട് ചെയ്തത്...' മഞ്ജു പറഞ്ഞു.

'ആയിഷ ഒരു മലയാളം സിനിമ എന്ന രീതിയിൽ ലേബൽ ചെയ്യാൻ പറ്റാത്ത ഒരു ചിത്രമാണ്. ഇതിൽ 80 സംഭാഷണങ്ങൾ വിദേശത്തുള്ള അഭിനേതാക്കൾ അവരുടെ രാജ്യത്തുള്ള ഭാഷ സംസാരിച്ചു കൊണ്ട് അഭിനയിക്കുന്ന ഒരു സിനിമയാണ്'. ഒരു മലയാള സിനിമ എന്നതിലുപരി അത് വളർന്നത് ഒരു ഇന്റർനാഷണൽ മൂവി ആണെന്നും മഞ്ജു പറഞ്ഞു. ജനുവരി 20 നാണ് ആയിഷ തിയേറ്ററിലെത്തുന്നത്. മലയാളത്തിന് പുറമെ അറബി,ഇംഗ്ലീഷ്, തമിഴ്,തെലുങ്ക്,കന്നട, എന്നീ ഭാഷകളിലും ആയിഷ പ്രദർനത്തിനെത്തും. അതേസമയം,  അജിത്തിനൊപ്പം മഞ്ജുവും പ്രധാന വേഷത്തിലെത്തുന്ന തുനിവ് തമിഴ് ചിത്രവും റിലീസിനൊരുങ്ങുകയാണ്. എച്ച്.വിനോദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News