ജൂനിയർ എൻടിആറിന്റെ സിനിമയ്ക്കിടെ പടക്കം പൊട്ടിച്ച് ആരാധകർ: തിയേറ്ററിൽ തീപിടിത്തം

തിയേറ്ററിന്റെ മുൻവശത്തെ രണ്ട് നിരയിലെ സീറ്റുകൾ പൂർണമായും കത്തി നശിച്ചിട്ടുണ്ട്

Update: 2023-05-22 14:32 GMT

വിജയവാഡ: ജൂനിയർ എൻടിആറിന്റെ ചിത്രം പ്രദർശിപ്പിച്ച തിയേറ്ററിൽ ആരാധകർ പടക്കം പൊട്ടിച്ചതിനെ തുടർന്ന് തീപിടിത്തം. വിജയവാഡയിലെ അപ്‌സര തിയേറ്ററിലാണ് തീപിടിത്തമുണ്ടായത്. താരത്തിന്റെ 2003ലെ ഹിറ്റ് ചിത്രം സിംഹാദ്രിയുടെ പ്രദർശനത്തിനിടെയായിരുന്നു സംഭവം.

ജൂനിയർ എൻടിആറിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് തിയേറ്ററിൽ ചിത്രം വീണ്ടും പ്രദർശിപ്പിച്ചത്. ചിത്രം നടന്നു കൊണ്ടിരിക്കുന്നതിനിടെ ആരാധകരിൽ ചിലർ പടക്കം പൊട്ടിക്കുകയും തിയേറ്ററിൽ തീപടരുകയുമായിരുന്നു. തിയേറ്റർ ജീവനക്കാർ ഉടൻ പാഞ്ഞെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ ആളിക്കത്തി. തീയേറ്ററിന്റെ മുൻവശത്തെ രണ്ട് റോയിലെ സീറ്റുകൾ പൂർണമായും കത്തി നശിച്ചിട്ടുണ്ട്.

Advertising
Advertising

തിയേറ്റർ ഉടമകൾ തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നതും പൊലീസെത്തി സഹായിക്കുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. ആരാധകരുടെ നിരുത്തരവാദിത്തപരമായ പ്രവൃത്തി ചൂണ്ടിക്കാട്ടി നിരവധി പേരാണ് രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

തിയേറ്റർ ഉടമയ്ക്കുണ്ടായ നഷ്ടം ആര് നികത്തുമെന്നും ഇത്തരം പ്രവൃത്തികൾ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നുമാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.

ജൂനിയർ എൻടിആറിനെ നായകനാക്കി എസ്എസ് രാജമൗലി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് സിംഹാദ്രി. പിറന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രദർശനം കാണാൻ നിരവധി പേരാണ് തിയേറ്ററിലെത്തിയത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News