പുതിയ ലുക്കില്‍ മോഹന്‍ലാല്‍; 'എലോണി'ന്‍റെ ബിഹൈന്‍ഡ് ദ സീന്‍സ് വീഡിയോ പുറത്ത്

12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്നത്

Update: 2021-10-09 04:10 GMT
Editor : Nisri MK | By : Web Desk

ഷാജി കൈലാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ 'എലോണി'ല്‍ മോഹന്‍ലാല്‍ എത്തുന്നത് പുതിയ ലുക്കില്‍.  ചിത്രത്തിന്‍റെ ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് പുറത്തുവിട്ടു.

സമീപകാല ചിത്രങ്ങളില്‍ നിന്ന് വേറിട്ട രീതിയിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. വസ്ത്രധാരണത്തിലും ഹെയര്‍സ്റ്റൈലിലുമുള്ള താരത്തിന്‍റെ  പുതിയ ഗെറ്റപ്പ് വീഡിയോയില്‍ കാണാം. കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ ചിത്രത്തിന്‍റെ പേര് ഔദ്യോഗികമായി പുറത്തുവിട്ടത്. ഷാജി കൈലാസിന്‍റെ മകന്‍ ജഗന്‍ ചിത്രത്തില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Advertising
Advertising

12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്നത്. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം 'റെഡ് ചില്ലീസി'നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ഇത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. ആശിര്‍വാദിന്‍റെ 30-ാം ചിത്രമാണിത്. ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'നരസിംഹ'മായിരുന്നു ആശിര്‍വാദ് സിനിമാസിന്‍റെ ലോഞ്ചിംഗ് ചിത്രം.

രാജേഷ് ജയരാമനാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. അഭിനന്ദന്‍ രാമാനുജമാണ് ഛായാഗ്രഹണം. സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്.

Full View



Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News