ഞാനിപ്പോള്‍ പാടാന്‍ കാരണം? 34 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ പാടിയ പാട്ട് വൈറലാകുന്നു

1986ല്‍ നടന്ന സ്റ്റേജ് ഷോയുടെ ദൃശ്യങ്ങള്‍ ഓര്‍ബിറ്റ് വീഡിയോ വിഷനാണ് പുറത്തുവിട്ടത്

Update: 2021-07-24 06:44 GMT
Editor : Jaisy Thomas | By : Web Desk

സിനിമകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മോഹന്‍ലാലിന്‍റെ പാട്ട് ആരാധകര്‍ക്ക് ഏറെ സുപരിചിതമാണ്. അദ്ദേഹം പാടിയ പല സിനിമാപ്പാട്ടുകളും ഹിറ്റായിട്ടുണ്ട്. ഇപ്പോഴിതാ 34 വര്‍ഷങ്ങള്‍ക്ക് ഒരു സ്റ്റേജ് ഷോക്കിടെ ലാല്‍ പാടിയ പാട്ടാണ് സോഷ്യല്‍മീഡിയയിലൂടെ വൈറലാകുന്നത്.

1986ല്‍ നടന്ന സ്റ്റേജ് ഷോയുടെ ദൃശ്യങ്ങള്‍ ഓര്‍ബിറ്റ് വീഡിയോ വിഷനാണ് പുറത്തുവിട്ടത്. 'വെണ്ണിലാ ചോലയിലെ വെണ്ണക്കല്‍'എന്ന പാട്ടാണ് ലാല്‍ പാടുന്നത്. കയ്യടിച്ചുകൊണ്ടാണ് മോഹന്‍ലാലിന്‍റെ പാട്ടിനെ സദസ് സ്വീകരിക്കുന്നത്. 'ഞാനിപ്പോള്‍ പാടാന്‍ കാരണം ഞാനൊരു പാട്ടുകാരനല്ല. ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്തും സ്‌കൂളില്‍ പഠിക്കുന്ന കാലത്തുമെല്ലാം ഇങ്ങനെ ചില ഫങ്ഷനുകള്‍ കണ്ടിട്ടുണ്ട്. അന്ന് സ്റ്റേജില്‍ വന്നത് പ്രേംനസീര്‍, മധു, ഉമ്മര്‍, സുകുമാരന്‍, സോമന്‍ എന്നിങ്ങനെയുള്ള ആര്‍ട്ടിസ്റ്റുകളായിരുന്നു. ഇവര്‍ സ്റ്റേജില്‍ വന്ന് എന്തെങ്കിലുമൊക്കെ പറയുമ്പോള്‍ നിങ്ങളൊന്ന് പാടണം എന്നൊക്കെ ഞാനും വിളിച്ചുപറഞ്ഞിട്ടുണ്ട്'' പാട്ടിന് മുന്‍പ് മോഹന്‍ലാല്‍ പറയുന്ന വാക്കുകളും വീഡിയോയിലുണ്ട്.

Advertising
Advertising

നിരവധി പേരാണ് വീഡിയോക്ക് കമന്‍റുകളുമായി എത്തുന്നത്. ആഹാ ഇതൊക്കെ കാണാൻ പറ്റും എന്നു വിചാരിച്ച വീഡിയോയെ അല്ല, നാടോടിക്കറ്റ് ടൈം ആണെന്ന് തോന്നുന്നു, എന്റെ പൊന്നു ലാലേട്ടാ ഇപ്പോൾ ഇത്രയും ഭംഗിയായി സംസാരിക്കാൻ ആരാണ് ഉള്ളത്.. ഒരു പ്രത്യേക ഫീലിംഗ്.. നിഷ്കളങ്ക ഭാവം. ഇപ്പോൾ ഈ ഫീലിംഗ്സ് ഉള്ളവർ ഇല്ല...എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.


Full View

 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News