'ഹാപ്പി ബർത്ത്‌ഡേ ഇച്ചാക്കാ...'; മമ്മൂട്ടിയുടെ ചിത്രങ്ങൾ പതിച്ച ഷർട്ടിട്ട് ആശംസയറിയിച്ച് മോഹൻലാൽ

ലാലേട്ടൻ മമ്മൂക്കയെ സ്നേഹിക്കുന്നത് പോലെ നിങ്ങളെ സ്നേഹിക്കുന്നൊരു കൂട്ടുകാരനെ കണ്ടെത്തണമെന്നാണ് ആരാധകരുടെ കമന്‍റ്

Update: 2025-09-07 05:15 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം:മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഇന്ന് 74-ാം ജന്മദിനം ആഘോഷിക്കുകയാണ്. മലയാളികളും ആരാധകരുമെല്ലാ മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷമാക്കുകയാണ്. മലയാളികള്‍ ഏവരും കാത്തിരുന്ന മോഹന്‍ലാലിന്‍റെ ജന്മദിനാശംസയും എത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ ചിത്രങ്ങൾ അടങ്ങിയ ഷർട്ട് ധരിച്ചാണ് മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചത്.  പ്രിയപ്പെട്ട ഇച്ചാക്കക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് മോഹന്‍ലാലിന്‍റെ ആശംസാ വിഡിയോയിലുള്ളത്.  ലാലേട്ടൻ മമ്മൂക്കയെ സ്നേഹിക്കുന്നത് പോലെ നിങ്ങളെ സ്നേഹിക്കുന്ന ഒരു കൂട്ടുകാരനെ കണ്ടെത്തണമെന്നാണ് ആരാധകര്‍ വിഡിയോക്ക് താഴെ കമന്‍റ് ചെയ്യുന്നത്.

Advertising
Advertising

'ലാലിൻ്റെ ഇച്ചാക്കാ എന്ന വിളിയോളം മനോഹരമായി മറ്റൊരാൾക്കും മമ്മൂട്ടിയെ അഭിസംബോധന ചെയ്യാനാവില്ല, കോവിഡ് കാലത്തെ മമ്മൂട്ടിയുടെ ജന്മദിനാശംസയോളം ഹൃദ്യസ്ഥമായ ജന്മദിനാശംസ ലാലിന് കിട്ടിയിട്ടുണ്ടാവില്ല' എന്നാണ് ഷെഫീഖ് വടക്കേതിൽ എന്ന ആരാധകൻ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. ബിഗ് ബോസ് ഷോയിൽ മമ്മൂട്ടിയുടെ ചിത്രങ്ങൾ അടങ്ങിയ ഷർട്ട് ധരിച്ചാണ് മോഹൻലാൽ ഇന്ന് പരിപാടി അവതരിപ്പിക്കുന്നത്.

അതിനിടെ, പിറന്നാൾ ദിനത്തിൽ ലഭിച്ച സന്ദേശങ്ങൾക്ക് മറുപടിയുമായി വന്നിരിക്കുകയാണ് മമ്മൂട്ടിയിപ്പോൾ. 'നിങ്ങൾക്കും ദൈവത്തിനും നന്ദി' എന്ന് കുറിച്ചുകൊണ്ട് അദ്ദേഹം തന്റെ ആരാധകർക്ക് നന്ദി അറിയിച്ചു. ഒരിക്കൽ കൂടി ജനങ്ങളുടെ സ്നേഹവും പിന്തുണയുമാണ് തന്റെ ശക്തിയെന്ന് വ്യക്തമാക്കുകയാണ് മമ്മൂട്ടി. 

ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ആറുമാസമായി താരം ചെന്നൈയിൽ വിശ്രമത്തിലാണ്. മലയാളത്തിന്റെ മെഗാസ്റ്റാറിനെ കാണാത്ത ആറുമാസം പ്രാർഥനകളോടെയാണ് സിനിമാ പ്രേമികൾ കഴിച്ചുകൂട്ടിയത്. അസുഖം ഭേദമായി തിരികെ വരുന്ന മമ്മൂട്ടിയെ കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ. പുതിയ വേഷത്തിൽ എല്ലാവരെയും ഞെട്ടിക്കുമെന്ന് ഉറപ്പാണ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News