ഗഫൂര്‍കാ ദോസ്ത്; മാമുക്കോയയുടെ വീട്ടിലെത്തി മോഹന്‍ലാലും സത്യന്‍ അന്തിക്കാടും

കഴിഞ്ഞ ഏപ്രില്‍ 26നായിരുന്നു പ്രിയ നടന്‍ വിടപറഞ്ഞത്

Update: 2024-01-03 05:59 GMT

മോഹന്‍ലാലും സത്യന്‍ അന്തിക്കാടും മാമുക്കോയയുടെ കുടുംബത്തിനൊപ്പം

കോഴിക്കോട്: സ്വഭാവിക അഭിനയത്തിലൂടെ മലയാള സിനിമയില്‍ പൊട്ടിച്ചിരിയുടെ വസന്തം തന്നെ തീര്‍ത്ത നടനാണ് മാമുക്കോയ. മോഹന്‍ലാലുമായി ഒന്നിച്ചപ്പോഴൊക്കെ ഓര്‍ത്തോര്‍ത്തു പൊട്ടിച്ചിരിക്കാനുള്ള ഒരുപിടി ചിത്രങ്ങളാണ് സമ്മാനിച്ചത്. അപ്രതീക്ഷിതമായിരുന്നു മാമുക്കോയയുടെ വേര്‍പാട്. കഴിഞ്ഞ ഏപ്രില്‍ 26നായിരുന്നു പ്രിയ നടന്‍ വിടപറഞ്ഞത്. അന്ന് പ്രമുഖര്‍ മാമുക്കോയയുടെ സംസ്കാര ചടങ്ങിലേക്ക് എത്താതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇപ്പോഴിതാ കോഴിക്കോട്ടുള്ള മാമുക്കോയയുടെ വീട് സന്ദര്‍ശിച്ചിരിക്കുകയാണ് മോഹന്‍ലാലും സംവിധായകന്‍ സത്യന്‍ അന്തിക്കാടും.

Advertising
Advertising

കോഴിക്കോടില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയപ്പോഴാണ് നടന്റെ വീട് സന്ദര്‍ശിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ഒരുപാട് സമയം ചെലവഴിച്ചതിന് ശേഷമാണ് ലാലും സത്യനും മടങ്ങിയത്. മകന്‍ നിസാര്‍ മുഹമ്മദിനും കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.


‘‘ഞങ്ങളൊന്നിച്ച് കോഴിക്കോട്ട് ഒരു മീറ്റിങ്ങിൽ പങ്കെടുക്കാൻ പോയതാണ്. അപ്പോൾ മാമുവിന്റെ വീട്ടിൽ പോകണമെന്നു പറഞ്ഞു. മാമു മരിച്ചപ്പോൾ ഞാൻ വീട്ടിൽ പോയിരുന്നു. മോഹൻലാലിനു പക്ഷേ, അന്ന് പോകാൻ കഴിഞ്ഞില്ല. അദ്ദേഹം അന്ന് വിദേശത്തായിരുന്നു. കോഴിക്കോട്ടു വന്നപ്പോൾ എന്തായാലും മാമുവിന്‍റെ വീട്ടിൽ പോകണമെന്ന് ലാൽ പറഞ്ഞു. അങ്ങനെയാണ് ഞങ്ങൾ രണ്ടു പേരും മാമുവിന്റെ വീട്ടിൽ പോയത്.മോഹൻലാലുമായി മാമുവിന് ആത്മബന്ധമുണ്ടായിരുന്നു. നാടോടിക്കാറ്റിലെ 'ഗഫൂർ കാ ദോസ്ത്' മറക്കാൻ പറ്റില്ല. ഞങ്ങളുടെ സിനിമാകുടുംബത്തിലെ അംഗമാണ് അദ്ദേഹം. മോഹൻലാൽ എത്തിയപ്പോൾ വീട്ടുകാർക്കെല്ലാം വലിയ സന്തോഷമായി. മാമുവിന്റെ വീട്ടിൽ ലാൽ ആദ്യമായാണ് പോകുന്നത്. മാമുവിന് കിട്ടിയ അംഗീകാരങ്ങളും സമ്മാനങ്ങളും അദ്ദേഹം കൗതുകത്തോടെ നോക്കിക്കണ്ടു. മക്കളോടു സംസാരിച്ചു. മാമുവിന്റെ ഭാര്യയെ ആശ്വസിപ്പിച്ചു. നല്ലൊരു സൗഹൃദ സന്ദർശനമായിരുന്നു അത്’’ സത്യന്‍ അന്തിക്കാട് മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

സന്‍മനസുള്ളവര്‍ക്ക് സമാധാനം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, ചന്ദ്രലേഖ, നാടോടിക്കാറ്റ്,ഇരുപതാം നൂറ്റാണ്ട്, പട്ടണപ്രവേശം, വരവേല്‍പ് തുടങ്ങി മോഹന്‍ലാലും മാമുക്കോയയും ഒന്നിച്ച ചിത്രങ്ങളുടെ ഇതുകൊണ്ടൊന്നും തീരില്ല. മരക്കാര്‍: അറബിക്കടലിന്‍റെ സിംഹത്തിലാണ് അവസാനമായി ഈ കോമ്പോ ഒരുമിച്ചത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News