25 വർഷങ്ങൾക്ക് മുൻപുള്ള മോഹൻലാൽ; വൈറലായി വീഡിയോ

മോഹന്‍ലാലിനെക്കുറിച്ച് ദൂരദര്‍ശന്‍ തയ്യാറാക്കിയ ‘താരങ്ങളുടെ താരം മോഹൻലാൽ’ എന്ന അഭിമുഖ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

Update: 2021-10-02 04:44 GMT

മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ വെള്ളിത്തിരയിലെത്തിയിട്ട് 40 വര്‍ഷങ്ങള്‍ പിന്നിട്ടുകഴിഞ്ഞിരിക്കുന്നു. ഈ നീണ്ട കാലയളവിനുള്ളില്‍ പലവട്ടം അദ്ദേഹം നമ്മളെ വിസ്മയിപ്പിച്ചിട്ടുണ്ട്. അഭിനയിച്ചും പാട്ടും പാടിയും ഡാന്‍സ് ചെയ്തുമെല്ലാം ലാല്‍ ആരാധകരെ കയ്യിലെടുത്ത വര്‍ഷങ്ങള്‍. ബാറോസിലൂടെ സംവിധാനരംഗത്തേക്കും ചുവടുവച്ച താരത്തിന്‍റെ 25 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

മോഹന്‍ലാലിനെക്കുറിച്ച് ദൂരദര്‍ശന്‍ തയ്യാറാക്കിയ 'താരങ്ങളുടെ താരം മോഹൻലാൽ' എന്ന അഭിമുഖ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ലാലിന്‍റെ ബാല്യകാലം തൊട്ട് സിനിമയില്‍ ഉയരങ്ങള്‍ക്ക് കീഴടക്കുന്നതുവരെയുള്ള ജീവിതം ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എം.ടി വാസുദേവന്‍ നായര്‍, ഷാജി എന്‍.കരുണ്‍,ഫാസില്‍, സത്യന്‍ അന്തിക്കാട്,സിബി മലയില്‍, പ്രിയദര്‍ശന്‍,മമ്മൂട്ടി,ജഗതി ശ്രീകുമാര്‍ തുടങ്ങിയ പ്രമുഖര്‍ ലാലിനെക്കുറിച്ചും പറയുന്നതും വീഡിയോയിലുണ്ട്. നടന്‍ നെടുമുടി വേണുവാണ് ദൂരദര്‍ശന് വേണ്ടി ലാലിനെ ഇന്‍റര്‍വ്യൂ ചെയ്യുന്നത്.

Advertising
Advertising

ലാല്‍ അഭിനയിച്ച ചിത്രങ്ങളിലെ ചില രംഗങ്ങളും വീഡിയോയില്‍ പങ്കുവച്ചിട്ടുണ്ട്. വാനപ്രസ്ഥം,കിരീടം, തേന്‍മാവിന്‍ കൊമ്പത്ത്, കിലുക്കം തുടങ്ങിയ ചിത്രങ്ങളിലെ രംഗങ്ങളാണ് ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടി.പി ശാസ്തമംഗലമാണ് ഡോക്യുമെന്‍ററിയുടെ സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. സംവിധാനം, നിര്‍മാണം- തോമസ് ടി.കുഞ്ഞുമോന്‍, ക്യാമറ-തങ്കരാജ്, വിവരണം-സതീഷ് ചന്ദ്രന്‍, സംഗീതം-ജോയ് തോട്ടാന്‍.


Full View



Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News