അപ്പാനിയുടെ 'മോണിക്ക'യെത്തുന്നു; ട്രെയിലര്‍ ഹിറ്റ്

പത്ത് എപ്പിസോഡുകളുള്ള മോണിക്ക കാനഡയിലും കേരളത്തിലുമായിട്ടാണ് ചിത്രീകരിച്ചത്

Update: 2021-07-10 14:52 GMT
Editor : ijas

കനേഡിയൻ പ്രൊഡക്ഷന്‍ കമ്പനിയായ ക്യാന്‍റ്ലൂപ്പ് മീഡിയ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മലയാളത്തിലെ യുവനടന്‍ അപ്പാനി ശരത്ത് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത വെബ്സീരീസ് 'മോണിക്ക'യുടെ ട്രെയ്‍ലര്‍ റിലീസ് ചെയ്തു. പ്രശസ്ത താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത്, ടിനി ടോം. എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്‍ലര്‍ പുറത്തുവിട്ടത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം സോഷ്യല്‍മീഡിയയില്‍ ട്രെയ്‍ലര്‍ തരംഗമായിക്കഴിഞ്ഞു. അപ്പാനി ശരത്തും ഭാര്യ രേഷ്മയും ആദ്യമായി വെള്ളിത്തിരയിലെത്തുന്ന കൗതുകം കൂടിയാണ് മോണിക്ക. ഇരുവരുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. പ്രശസ്ത ചലച്ചിത്ര താരങ്ങള്‍ അണിനിരക്കുന്ന മലയാളത്തിലെ ആദ്യത്തെ വെബ്സീരീസ് എന്ന പുതുമയും മോണിക്കയ്ക്കുണ്ട്. കൂടാതെ ഒരു സൗഹൃദക്കൂട്ടായ്മയില്‍ പിറവിയെടുത്ത വെബ്സീരീസ് കൂടിയാണിത്.

Advertising
Advertising
Full View

കുടുംബ ജീവിതത്തിലെ രസകരമായ സംഭവങ്ങളെ കോര്‍ത്തിണക്കി ഒരുക്കുന്ന മോണിക്ക ഉടനെ പ്രേക്ഷകരിലേക്കെത്തും. പത്ത് എപ്പിസോഡുകളുള്ള മോണിക്ക കാനഡയിലും കേരളത്തിലുമായിട്ടാണ് ചിത്രീകരിച്ചത്. ലോക്ഡൗണ്‍ സമയത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ടായിരുന്നു മോണിക്കയുടെ ചിത്രീകരണം. താരദമ്പതികളുടെ കളിയും ചിരിയും നിറഞ്ഞ ഒട്ടേറെ കാഴ്ചാനുഭവങ്ങള്‍ നമുക്കുണ്ടെങ്കിലും അതില്‍നിന്നെല്ലാം ഏറെ കൗതുകവും തമാശയും നിറഞ്ഞതാണ് അപ്പാനി ഒരുക്കുന്ന 'മോണിക്ക'. ചിരിയും ചിന്തയും കൂട്ടിയിണക്കി നിത്യജീവിതത്തിലെ കൊച്ചുകൊച്ചു മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്. തമാശയാണ് മോണിക്കയുടെ പ്രമേയം.

അപ്പാനി ശരത്ത് , രേഷ്മ ശരത്ത്, സിനോജ് വര്‍ഗ്ഗീസ്, മനു എസ് പ്ലാവിള, കൃപേഷ് അയ്യപ്പന്‍കുട്ടി (കണ്ണന്‍), ഷൈനാസ് കൊല്ലം എന്നിവരാണ് മോണിക്കയിലെ അഭിനേതാക്കള്‍.  രചന, സംവിധാനം- അപ്പാനി ശരത്ത്.  നിര്‍മ്മാണം-വിഷ്ണു. തിരക്കഥ, സംഭാഷണം- മനു എസ് പ്ലാവില, ക്യാമറ-സിബി ജോസഫ്.


Tags:    

Editor - ijas

contributor

Similar News