'ഹോളിവുഡ് ലെവല്‍ മേക്കിംഗ്, ഇത് നൂറ്റാണ്ടിന്‍റെ പ്രളയത്തെ അതിജീവിച്ച കഥ; ജൂഡ് ആന്തണിയുടെ 2018 ട്രെയ്ലർ പുറത്ത്

ചിത്രം മെയ് 5 ന് തിയേറ്ററുകളില്‍ എത്തും.

Update: 2023-04-23 12:59 GMT

കൊച്ചി: കേരളം ഒറ്റക്കെട്ടായി പൊരുതി വിജയിച്ച നൂറ്റാണ്ടിന്റെ പ്രളയത്തിന്റെ കഥ പറയുന്ന ജൂഡ് ആന്തണി ജോസഫിന്റെ 2018 ന്റെ ട്രെയ്ലർ പുറത്തുവിട്ടു. ചിത്രം മെയ് 5 ന് തിയേറ്ററുകളില്‍ എത്തും.

വേണു കുന്നപ്പിള്ളി, സി.കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നരേന്‍, ലാല്‍, സിദ്ദീഖ്, ജനാര്‍ദ്ദനന്‍,വിനീത് ശ്രീനിവാസന്‍, സുധീഷ്, അപര്‍ണ ബാലമുരളി, തന്‍വിറാം, ഇന്ദ്രന്‍സ്, ശിവദ, ജൂഡ്ആന്തണി ജോസഫ്, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, തുടങ്ങി 125 ലേറെ താരങ്ങളെ അണിനിരത്തി വമ്പൻ താരനിരയുമായാണ് ചിത്രം എത്തുന്നത്.

Advertising
Advertising

അഖില്‍ പി. ധര്‍മ്മജനാണ് ചിത്രത്തിന്റെ സഹ എഴുത്തുകാരന്‍. 'എവരിവണ്‍ ഈസ് എ ഹീറോ' എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രമായ 777 ചാര്‍ലിയിലൂടെ ശ്രദ്ധേയനായ നോബിന്‍ പോള്‍ ആണ് സംഗീത സംവിധാനം.

Full View

കലാസംവിധാനത്തിന് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ വമ്പൻ ഹിറ്റുകളായ ലൂസിഫർ, മാമാങ്കം, എമ്പുരാൻ സിനിമകളിൽ പ്രവർത്തിച്ച മോഹന്‍ദാസാണ് പ്രൊഡക്ഷന്‍ ഡിസൈനർ.

സൗണ്ട് ഡിസൈന്‍ ആന്‍ഡ് മിക്സ്-വിഷ്ണു ഗോവിന്ദ്. വസ്ത്രാലങ്കാരം-സമീറ സനീഷ്. മേക്കപ്പ് റോനെക്‌സ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍-ഗോപകുമാര്‍.ജി.കെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശ്രീകുമാര്‍ ചെന്നിത്തല. ചീഫ് അസോ.ഡയറക്ടര്‍-സൈലക്സ് എബ്രഹാം. സ്റ്റില്‍സ്-സിനത് സേവ്യര്‍, ഫസലുൾ ഹഖ്. വി.എഫ്.എക്സ്-മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസ്. ഡിസൈന്‍സ് യെല്ലോടൂത്ത്.

Tags:    

Writer - അശ്വിന്‍ രാജ്

Media Person

Editor - അശ്വിന്‍ രാജ്

Media Person

By - Web Desk

contributor

Similar News