കാജോൾ നായികയാകുന്ന രേവതി ചിത്രം 'സലാം വെങ്കി' ഷൂട്ടിങ് തുടങ്ങി

ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളോട് പൊരുതുന്ന അമ്മയുടെ കഥയാണ് ചിത്രം പറയുന്നത്

Update: 2022-02-11 12:46 GMT

ബോളിവുഡ് സ്റ്റാർ കാജോൾ നായികയായി നടിയും സംവിധായകയുമായ രേവതി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം 'സലാം വെങ്കി' ഷൂട്ടിങ് തുടങ്ങി. ലോനാവാലയിലാണ് ആദ്യ ഷെഡ്യൂൾ ഷൂട്ടിങ് നടക്കുന്നത്. 'ദി ലാസ്റ്റ് ഹുർറ' എന്ന് മുമ്പ് പേരിട്ടിരുന്ന ചിത്രം കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് പ്രഖ്യാപിച്ചിരുന്നത്. 47 കാരിയായാ കജോളും സംവിധായിക രേവതിയും സാമൂഹിക മാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയ വിവരം പങ്കുവെച്ചിട്ടുണ്ട്. 'സലാം വെങ്കി'യുടെ കഥ അവിശ്വസനീയമായ യഥാർഥ സംഭവമാണെന്ന് കാജോൾ പോസ്റ്റിൽ കുറിച്ചു.

Advertising
Advertising


ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളോട് പൊരുതുന്ന അമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. സുരാജ് സിങ് ശ്രദ്ധ അഗർവാൾ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സമീർ അറോറയാണ് തിരക്കഥ തയാറാക്കിയത്. ബ്ലൈവ് പ്രൊഡക്ഷൻസ്, ടേക് 23 സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുക.


മിത്ര് മൈ ഫ്രണ്ട്, ഫിർ മിലേംഗേ, മകൾ(കേരള കഫേ ആന്തോളജി, പാർസൽ(മുംബൈ കട്ടിംഗ് ആന്തോളജി) എന്നീ ചിത്രങ്ങളാണ് രേവതി മുമ്പ് സംവിധാനം ചെയ്തിട്ടുള്ളത്.

Actress and director Revathi has started shooting for the Bollywood movie 'Salam Venki' starring Bollywood star Kajol.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News