'ഏജന്‍റ്' ടീസറില്‍ നിറഞ്ഞാടി മമ്മൂട്ടി; വീഡിയോ

ഓ​ഗസ്റ്റ് 12 നാണ് ചിത്രം തിയേറ്ററിലെത്തുന്നത്

Update: 2022-07-15 14:05 GMT

‌മെ​ഗാ സ്റ്റാർ മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന  തെലുങ്ക് ചിത്രം ഏജന്‍റിന്‍റെ ടീസർ പുറത്തിറങ്ങി. നാഗാർജുനയുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനി ആണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടീസറിൽ മമ്മൂട്ടിയുടെ നിറഞ്ഞാട്ടമാണ് ആരാധകർക്ക് കാണാനാവുക. ഇതോടെ ചിത്രത്തിൽ ശക്തമായ കഥാപാത്രത്തേയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്ന്  ഏറെക്കുറേ ഉറപ്പായി കഴിഞ്ഞു. ചിത്രത്തിൽ മഹാദേവ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

ഓ​ഗസ്റ്റ് 12 നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഏജന്റ്'. ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സുരേന്ദർ റെഡ്ഡിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. നവാഗതയായ സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായിക. രാഹുൽ ഹെരിയനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. 

Advertising
Advertising

2019 ൽ പുറത്തിറങ്ങിയ 'യാത്ര'യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്‍ട്രീയജീവിതം ആവിഷ്‍കരിച്ച ചിത്രത്തിൽ വൈഎസ്ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു. മമ്മൂട്ടിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രം കൂടിയാണ് ഏജന്‍റ്. 

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News