ഉത്സവത്തിന് തിരിതെളിയിച്ച് 'അജഗജാന്തര'ത്തിലെ പൂരപ്പാട്ട് എത്തി

മേളവും വെടിക്കെട്ടും ആനയും ദീപാലങ്കാരവും നിറഞ്ഞ കളർഫുൾ ഫ്രെയ്മുകളാണ് പാട്ടിന്റെ ശ്രദ്ധാകേന്ദ്രം. ഡിസംബർ 23 നാണ് അജഗജാന്തരം തീയേറ്ററുകളിലെത്തുന്നത്.

Update: 2021-12-20 03:10 GMT
Editor : abs | By : Web Desk
Advertising

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' എന്ന സിനിമയ്ക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രം 'അജഗജാന്തര'ത്തിലെ പൂരപ്പാട്ട് എത്തി. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകന് ഉത്സവ പ്രതീതി സമ്മാനിക്കുന്ന ഗാനം അജഗജാന്തരത്തിന്റെ പ്രതീക്ഷ ഉയർത്തുകയാണ്. മേളവും വെടിക്കെട്ടും ആനയും ദീപാലങ്കാരവും നിറഞ്ഞ കളർഫുൾ ഫ്രെയ്മുകളാണ് പാട്ടിന്റെ ശ്രദ്ധാകേന്ദ്രം. ഡിസംബർ 23 നാണ് അജഗജാന്തരം തീയേറ്ററുകളിലെത്തുന്നത്. 

Full View

ഒരു ക്ഷേത്രോത്സവം പശ്ചാത്തലമാക്കുന്ന കളര്‍ഫുള്‍ എന്‍റര്‍ടെയ്‍നര്‍ ആണ് ചിത്രം. ഒരു ഉത്സവ പറമ്പിലേക്ക് ഒരു ആനയും പാപ്പാനും എത്തുന്നതും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ അവിടെ നടക്കുന്ന സംഭവങ്ങളുമാണ് നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ ടിനു പാപ്പച്ചന്‍ അവതരിപ്പിക്കുന്നത്. ആന്‍റണി വര്‍ഗീസ് നായകനാവുന്ന ചിത്രത്തില്‍ അർജുൻ അശോകന്‍, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബുമോൻ അബ്‍ദുസമദ്, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരഞ്ജിനി എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ഗംഭീര ആക്ഷൻ സീക്വൻസുകളുമായി ഒരുങ്ങുന്ന ഈ ചിത്രം ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ്. സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം. ഛായാഗ്രഹണം ജിന്റോ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്, സംഗീതം ജസ്റ്റിൻ വർഗീസ്. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News