ഒരു ഹിന്ദു-ക്രിസ്ത്യന്‍ പ്രണയകഥ; നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം 'അന്റെ സുന്ദരനികി' ടീസർ പുറത്ത്

നസ്രിയയുടെ ടോളിവുഡ് അരങ്ങേറ്റമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്, ചിത്രത്തിന്റെ മലയാളം പതിപ്പിന് 'ആഹാ സുന്ദര' എന്നാണ് പേര്.

Update: 2022-04-20 16:26 GMT
Editor : abs | By : Web Desk

നാനി നായകനായി വിവേക് ആത്രേയ സംവിധാനം ചെയുന്ന 'അന്റെ സുന്ദരനികി'യുടെ ടീസർ പുറത്തിറങ്ങി. നസ്രിയ നസീമാണ് നായിക. നസ്രിയയുടെ ടോളിവുഡ് അരങ്ങേറ്റമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. റൊമാന്റിക് കോമഡി വിഭാഗത്തിൽ വരുന്ന ചിത്രം ഒരു ഫാമിലി എന്റർടെയ്നർ കൂടിയാണ്. ചിത്രത്തിന്റെ മലയാളം പതിപ്പിന് 'ആഹാ സുന്ദര' എന്നാണ് പേര്.

സുന്ദർ എന്ന ബ്രാഹ്മണ യുവാവിനെയാണ് നാനി അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന് കുടുംബത്തിൽ നിന്ന് ധാരാളം സ്നേഹവാത്സല്യങ്ങൾ ലഭിക്കുന്നു. എന്നാൽ ജ്യോതിഷികളുടെ ഉപദേശങ്ങൾ പാലിച്ച് പല കാര്യങ്ങളും ഒഴിവാക്കേണ്ട സുന്ദറിന് കുടുംബത്തിന്റെ അതിരുവിട്ട കരുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ക്രിസ്ത്യാനി ആയ ലീല തോമസിനെ തന്റെ സോൾമേറ്റ്‌ ആയി സുന്ദർ കാണുന്നു. തുടർന്നുള്ള സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.

Advertising
Advertising

ചിത്രം ജൂണ്‍ 10നാണ് റിലീസ് ചെയ്യുന്നത്. നദിയ മൊയ്‌തു, ഹർഷവർധൻ, രാഹുൽ രാമകൃഷ്ണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നികേത് ബൊമ്മിയാണ് . എഡിറ്റിംഗ് രവിതേജ ഗിരിജലയാണ്. വിവേക് ​​സാഗറിന്റെ സംഗീതവും ടീസറിന്റെ ഹൈലൈറ്റാണ്. 

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News