'പാൻ വേൾഡ് അറബിക് കുത്ത്'; ബീസ്റ്റ് ഫസ്റ്റ് സിംഗിൾ പ്രൊമോയിൽ ഒരു സർപ്രൈസ്...!

പൂജ ഹെഗ്‌ഡെ നായികയാകുന്ന ചിത്രം സൺ പിക്‌ചേഴ്‌സാണ് നിർമിക്കുന്നത്.

Update: 2022-02-07 15:50 GMT

വിജയ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് 'ബീസ്റ്റ്' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് സിംഗിളിന്റെ പ്രൊമോഷന്‍ വീഡിയോ പുറത്തുവന്നു. സിനിമയുടെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനും സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദറിനുമൊപ്പം മൂന്നാമതൊരാള്‍ കൂടി എത്തുന്നുവെന്നതാണ് വീഡിയോ ശ്രദ്ധേയമാക്കുന്നത്. 

ചിത്രത്തിനായി ഒരു 'പാന്‍ വേള്‍ഡ് ട്യൂണ്‍' ഒരുക്കുന്നുണ്ട്, എന്നാല്‍ അതിനു പറ്റിയ ലിറിസിസ്റ്റിനെ വേണമെന്ന് അനിരുദ്ധ് നെല്‍സണോട് പറയുന്നു. എന്തു പറഞ്ഞാലും എഴുതി തരുന്ന ഒരുത്തനുണ്ടെന്നാണ് നെല്‍സണ്‍ ഇതിന് മറുപടി നല്‍കുന്നത്. തുടര്‍ന്ന് വീഡിയോയുടെ സര്‍പ്രൈസ് പൊളിക്കുകയും ചെയ്യുന്നു.

Advertising
Advertising

ഇതിനോടകം തന്നെ നിരവധി സിനിമകളില്‍ ഗായകനായും ഗാനരചയിതാവായും തിളങ്ങിയ നടന്‍ ശിവകാര്‍ത്തികേയനെയാണ് നെല്‍സണ്‍ അവതരിപ്പിക്കുന്നത്. ശിവകാര്‍ത്തികേയന്‍ കൂടി ബീസ്റ്റിന്റെ ഭാഗമാകുന്നതോടെ ഇരട്ടി സന്തോഷത്തിലാണ് ആരാധകര്‍. മൂവരും അറബിക്ക് വേഷമിട്ടുകൊണ്ട് പാട്ടൊരുക്കുന്നതാണ് പ്രൊമോ വീഡിയോ. 

Full View

വിജയ്‌യുടെ 65ാം ചിത്രമാണ് ബീസ്റ്റ്. പൂജ ഹെഗ്ഡെ നായികയാകുന്ന ചിത്രം സണ്‍ പിക്ചേഴ്സാണ് നിര്‍മിക്കുന്നത്. മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുവെന്നതും പ്രത്യേകതയാണ്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News