'ബിലാലോ' 'ടര്‍ബോ ജോസോ'? ടീസർ പുറത്തിറക്കി മമ്മൂട്ടി കമ്പനി

'അധികം നീളില്ല' എന്ന അടിക്കുറിപ്പോടെയാണ് ടീസർ

Update: 2025-09-13 14:58 GMT

തിരുവനന്തപുരം: അമൽ നീരദ്- മമ്മൂട്ടി ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗം ഉടൻ ഉണ്ടാകുമെന്ന് സൂചന. അനൗൺസ്‌മെന്റ് ടീസർ മമ്മൂട്ടി കമ്പനി പുറത്തിറക്കി. 'അധികം നീളില്ല' എന്ന അടിക്കുറിപ്പോടെയാണ് ടീസർ. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാൽ 2021ൽ പ്രഖ്യാപിച്ചെങ്കിലും സിനിമയെ കുറിച്ചുള്ള അപ്‌ഡേറ്റുകൾ ഉണ്ടായിരുന്നില്ല. 

എന്നാൽ ഇത് മമ്മൂട്ടി കമ്പനി തന്നെ നിര്‍മ്മിച്ച ടര്‍ബോയുടെ പ്രൊമോ ആവശ്യത്തിനായി ഷൂട്ട് ചെയ്ത വീഡിയോ ആണ് ഇതെന്നാണ് ആരാധകരില്‍ ഒരു വിഭാ​ഗം വിലയിരുത്തുന്നത്. ഒപ്പം മമ്മൂട്ടിയുടെ ഏത് അപ്ഡേറ്റ് വന്നാലും വരാറുള്ള കമന്‍റ് പോലെ ബി​ഗ് ബിയിലെ ബിലാല്‍ ജോണ്‍ കുശിശിങ്കല്‍ ആയിരിക്കാം ഇതെന്നും കമന്‍റുകളുണ്ട്.

Advertising
Advertising
Full View


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News