ബിലാലിന്റെ വരവറിയിച്ച് അമൽ നീരദ്; ആരാധകരെ ആവേശത്തിലാക്കി ടൈറ്റിൽ ഗ്രാഫിക്‌സ്

ബിലാലിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട അവസാന ഘട്ട ചർച്ചകൾ നടത്തിയെന്ന് മമ്മൂട്ടി നേരത്തെ വെളിപ്പെടുത്തിയിരുന്നു

Update: 2023-06-26 15:54 GMT
Editor : abs | By : Web Desk
Advertising

മമ്മൂട്ടി നായകനായി എത്തിയ ബിഗ്ബിയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകൾ ഏറെ നാളായി സമൂഹമാധ്യമത്തിൽ നിറയുന്നുണ്ട്. അപ്പോഴൊന്നും സംവിധായകൻ അമൽനീരദ് ഒന്നും വിട്ടുപറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ബിലാലിന്റെ രണ്ടാംവരവ് അറിയിച്ചിരിക്കുകയാണ് അമൽ നീരദ്. പുതിയ ടൈറ്റിൽ ഗ്രാഫിക്‌സാണ് സംവിധായകൻ പുറത്തുവിട്ടിരിക്കുന്നത്.

'ബിഗ് ബിയുടെ ടൈറ്റിൽ ഗ്രാഫിക്‌സ് ചെയ്‌ത പ്രിയപ്പെട്ട രാജീവ് ഗോപാൽ വളരെ നന്ദി ഞാൻ ഇതുവരെ പ്രവർത്തിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരിൽ ഒരാളാണ് രജീവ് ഗോപാല്‍' എന്ന കുറിപ്പോടെയാണ് അമല്‍ ഗ്രാഫിക്സ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

Full View

അതേസമയം, ഈ വർഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ കമ്മിറ്റ് ചെയ്ത പ്രൊജക്ടുകൾ മമ്മൂട്ടി ബിലാലിന് വേണ്ടി നീട്ടിയതായും റിപ്പോർട്ടുകളുണ്ട്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ബിലാലിന്റെ തിരക്കഥ ഉണ്ണി ആർ തന്നെയാണ്. തിരക്കഥയുമായി ബന്ധപ്പെട്ട അവസാന ഘട്ട ചർച്ചകൾ നടത്തിയെന്ന് മമ്മൂട്ടി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

മനോജ് കെ.ജയൻ, ബാല, മംമ്ത മോഹൻദാസ് എന്നിവരെല്ലാം ബിലാലിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കും. ഫഹദ് ഫാസിലോ ദുൽഖർ സൽമാനോ ബിലാലിൽ അതിഥി വേഷത്തിൽ എത്തിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും ആയിട്ടില്ല.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News