'വിഷമിപ്പിച്ചെങ്കില്‍ മാപ്പ് തരണേ': തൊഴിലാളി ദിന ആശംസാ പോസ്റ്റൊരു ട്രോളായിരുന്നുവെന്ന് ബോബി ചെമ്മണ്ണൂര്‍

തമാശരൂപേണയാണ് ആ പോസ്റ്റിനെ കണ്ടതെന്നും ആരയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് തരണമെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു.

Update: 2021-05-05 07:33 GMT

ലോക തൊഴിലാളി ദിനത്തില്‍ നടന്‍ മോഹന്‍ലാലിനെയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനേയും ബന്ധപ്പെടുത്തി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് ട്രോളായിരുന്നുവെന്ന് ബോബി ചെമ്മണ്ണൂര്‍. തമാശരൂപേണയാണ് ആ പോസ്റ്റിനെ കണ്ടതെന്നും ആരയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് തരണമെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു.

വെളുക്കാന്‍ തേച്ചത് പാണ്ടായിപ്പോയി എന്ന അടിക്കുറിപ്പോടെ സ്വന്തം ശബ്ദത്തിലുള്ള വീഡിയോ സന്ദേശം പങ്കുവെച്ചായിരുന്നു ബോബിയുടെ മറുപടി. മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ ലോകത്തിലെ ഏക തൊഴിലാളി എന്നായിരുന്നു മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ച്, ബോബി ചെമ്മണ്ണൂര്‍ പോസ്റ്റിട്ടത്. പോസ്റ്റിനെതിരെ വന്‍വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. മോഹന്‍ലാല്‍ ആരാധകര്‍ രൂക്ഷ പ്രതികരണം നടത്തി. ഠ

Advertising
Advertising

'ഞാ‍ൻ എപ്പോഴും ട്രോളുകളിൽ നിറഞ്ഞു നിൽക്കുകയും, നിങ്ങളെ ചിരിപ്പിക്കുകയുമാണല്ലോ പതിവ്. ഈ പോസ്റ്റ് ആരെയെങ്കിലും വിഷമിപ്പിച്ചെങ്കില്‍ മാപ്പ്. ലാലേട്ടൻ വലിയ നടനാണ്. ആന്റണി പെരുമ്പാവൂർ സ്വന്തം കഴിവുകൊണ്ടും അധ്വാനം കൊണ്ടും വളർന്നു വന്ന വലിയ നിർമാതാവാണ്, ഞാന്‍ അവരെ ബഹുമാനിക്കുന്നു'- ബോബി ചെമ്മണ്ണൂര്‍ പറയുന്നു. 

Full View

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News