ചാക്കോച്ചന്‍റെ മനോഹര നൃത്തച്ചുവടുകള്‍; ദേവദൂതര്‍ പാടി വീണ്ടും വെള്ളിത്തിരയില്‍, ഗാനം പങ്കുവച്ച് മമ്മൂട്ടി

37 വർഷങ്ങൾക്ക് ശേഷം ലക്ഷകണക്കിന് പ്രേക്ഷകർക്ക് ഏറ്റെടുത്ത ഗാനത്തിന് പുനരാവിഷ്‌ക്കാരം വരുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് മമ്മൂട്ടി ഗാനം പങ്കുവച്ച് ഫെയിസ് ബുക്കിൽ കുറിച്ചു.

Update: 2022-07-25 15:02 GMT

1985 ൽ ഭരതൻ സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'കാതോട് കാതോരം' എന്ന ചിത്രത്തിലെ 'ദേവദൂതൻ പാടി' എന്ന ഹിറ്റ് ഗാനം വീണ്ടും വെള്ളിത്തിരയിൽ. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലൂടെയാണ് ഒരു കാലത്ത് മലയാള സിനിമയിലെ ഏറ്റവും ഹിറ്റ് ഗാനങ്ങളിലൊന്ന് വീണ്ടും പുനരവതരിപ്പിക്കപ്പെട്ടത്. കുഞ്ചാക്കോ ബോബന്‍റെ മനോഹരമായ നൃത്തച്ചുവടുകളോടെയാണ് ഗാനം എത്തിയിരിക്കുന്നത്.

ജാക്‌സൺ അർജുവയാണ് ഗാനം പുനർ നിർമിച്ചത്. ബിജു നാരായണൻ ആണ് ഗാനത്തിന്‍റെ പുതിയ പതിപ്പ് ആലപിച്ചിരിക്കുന്നത്. ഒരു ഉത്സവ പറമ്പില്‍ ഗാനം പാടുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.

Advertising
Advertising

37 വർഷങ്ങൾക്ക് ശേഷം ലക്ഷകണക്കിന് പ്രേക്ഷകർ ഏറ്റെടുത്ത ഗാനത്തിന് പുനരാവിഷ്‌ക്കാരം വരുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് മമ്മൂട്ടി ഗാനം പങ്കുവച്ച്  ഫെയിസ് ബുക്കിൽ കുറിച്ചു. 'കാതോട് കാതോരം' എന്ന സിനിമയിലെ ലക്ഷക്കണക്കിന്  പ്രേക്ഷകരുടെ  'ദേവദൂതർ പടി' എന്ന ഗാനം 37 വർഷങ്ങൾക്ക് ശേഷം 'ന്നാ താൻ കേസ് കൊടുക്ക്' എന്ന ചിത്രത്തിലൂടെ പുനഃസൃഷ്ടിക്കാൻ പോവുകയാണെന്ന് അറിയിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. കുഞ്ചാക്കോ ബോബനും സംഘത്തിനും എല്ലാ ആശംസകളും നേരുന്നു"- മമ്മൂട്ടി കുറിച്ചു. 

എസ്.ടി.കെ. ഫ്രെയിംസിന്‍റെ ബാനറിൽ രതീഷ് ബാല കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ന്നാ താൻ കേസ് കൊട്. പ്രശസ്ത നിർമ്മാതാവ് സന്തോഷ്. ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബാബൻ പ്രൊഡക്ഷൻസ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവ്വഹിച്ച ചിത്രത്തിന്‍റെ മറ്റൊരു സഹനിർമ്മാതാവ് ഷെറിൻ റേച്ചൽ സന്തോഷാണ്. ചിത്രം ആഗസ്റ്റ് 12 ന് തിയറ്ററുകളിലെത്തും.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News