'നിലവുക്ക് എൻമേൽ എന്നടീ കോപം': സംവിധായകൻ ധനുഷ്, നായകൻ മാത്യുതോമസ്, നായിക പ്രിയാ വാര്യർ

സൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രമാണ് ധനുഷിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മറ്റൊരു പ്രോജക്റ്റ്

Update: 2023-12-24 16:02 GMT
Editor : abs | By : Web Desk
Advertising

നടൻ, ഗായകൻ, ഗാനരചയിതാവ്, സംവിധായകൻ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭയാണ് ധനുഷ്. താരത്തിന്റേതായി തിയറ്ററിലെത്താനിരിക്കുന്ന ക്യാപ്റ്റൻ മില്ലറിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ താരം സംവിധായകന്റെ കുപ്പായം വീണ്ടുമണിയുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസറ്റർ പുറത്തുവന്നിരിക്കുന്നു. നിലവുക്ക് എൻമേൽ എന്നടീ കോപം' എന്നാണ് സിനിമയുടെ പേര്. ഡിഡി3 എന്നായിരുന്നു ചിത്രത്തിന് ഇതുവരെ താത്ക്കാലികമായി നൽകിയിരുന്ന പേര്.

ചിത്രത്തിന്റേതായി രണ്ട് വ്യത്യസ്ത പോസ്റ്ററുകൾ ധനുഷ് എക്‌സിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും ധനുഷ് തന്നെയാണ്. എ യൂഷ്വൽ ലവ് സ്റ്റോറി എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ.

മലയാളത്തിന്റെ പ്രിയതാരം മാത്യുതോമസാണ് ചിത്രത്തിലെ നായകൻ. ലിയോയിലൂടെ തമിഴിലേക്കുള്ള തന്റെ അരങ്ങേറ്റം ഈ വർഷം ഗംഭീരമാക്കിയ നടനാണ് മാത്യു. അനിഖാ സുരേന്ദ്രൻ, പ്രിയാ പ്രകാശ് വാര്യർ എന്നിവരും താരനിരയിലുണ്ട്. റാബിയ, പവീഷ്, രമ്യ, വെങ്കി (വെങ്കടേഷ് മേനോൻ) എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം. ലിയോൺ ബ്രിട്ടോ ഛായാഗ്രഹണവും പ്രസന്ന ജി.കെ എഡിറ്റിങ്ങും നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ : ജാക്കി. വിഷ്വൽ ഡയറക്ടർ/കോസ്റ്റ്യൂം ഡിസൈനർ : കാവ്യ ശ്രീറാം. കോസ്റ്റ്യൂമർ : നാഗു. സ്റ്റിൽസ് : മുരുഗൻ. പബ്ലിസിറ്റി ഡിസൈനർ : കബിലൻ. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് : ഡി. രമേഷ് കുച്ചിരായർ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ : ശ്രേയസ് ശ്രീനിവാസൻ. വണ്ടർബാർ പ്രൊഡക്ഷന്റെ ബാനറിൽ കസ്തൂരിരാജ, വിജയലക്ഷ്മി കസ്തൂരിരാജ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രമാണ് ധനുഷിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മറ്റൊരു പ്രോജക്റ്റ്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News