'ആവേശകരമായ ചിലത് വരുന്നുണ്ട്, കാത്തിരിക്കുക'; 'ഡിക്യൂ33' ഫസ്റ്റ് ലുക്ക് ലോഞ്ച് 21ന്

'ഡിക്യൂ33' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 21 ന് രാവിലെ 11 മണിക്ക് പുറത്തുവിടും

Update: 2021-12-19 16:01 GMT
Editor : abs | By : Web Desk
Advertising

ദുൽഖർ സൽമാൻ നായകനായി എത്തിയ കുറുപ്പ് തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിലും എത്തിയിരുന്നു. ഇപ്പോഴിതാ താരം പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുന്നറിയിപ്പുമായി എത്തിയിരിക്കുന്നു.

'ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ആവേശകരമായ ചിലത് വരുന്നുണ്ട്. കാത്തിരിക്കുക!' എന്ന അടിക്കുറിപ്പോടെയാണ് ദുല്‍ഖുര്‍ പുതിയ വാര്‍ത്ത പങ്കു വച്ചത്.

Full View

'ഡിക്യൂ33' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 21 ന് രാവിലെ 11 മണിക്ക് പുറത്തുവിടുമെന്ന് ദുൽഖർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ബൃന്ദ ഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളും അദിതി റാവുവും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തും എന്നാണ് സൂചന.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News