ഹോളിവുഡ് ഗോൾഡ് അവാർഡ്‌സിൽ തിളങ്ങി ‘ഡ്രെഡ്ഫുൾ ചാപ്റ്റേഴ്‌സ്’

ആഗസ്റ്റ് 27 ന് സാന്റാ മോണിക്കയിലെ ദി ഹഡ്സൺ തിയേറ്ററിൽ വെച്ച് നടക്കുന്ന ഇവന്റിൽ ചിത്രത്തിന്റെ വേൾഡ് പ്രീമിയർ നടക്കും.

Update: 2023-08-23 08:18 GMT

നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത ‘ഡ്രെഡ്ഫുൾ ചാപ്റ്റേഴ്‌സ്’ എന്ന ടൈം-ലൂപ്പ് ഹൊറർ ചിത്രം ലോസ് ആഞ്ചെല്‍സിലെ ഹോളിവുഡ് ഗോൾഡ് അവാർഡ്‌സിൽ മികച്ച എക്സ്പെരിമെന്റൽ ഫിലിമായി തെരഞ്ഞെടുത്തു. ആഗസ്റ്റ് 27 ന് സാന്റാ മോണിക്കയിലെ ദി ഹഡ്സൺ തിയേറ്ററിൽ വെച്ച് നടക്കുന്ന ഇവന്റിൽ ചിത്രത്തിന്റെ വേൾഡ് പ്രീമിയർ നടക്കും.

വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യയും നിർമൽ ബേബിയും കൂടി നിർമ്മിച്ച ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങും.

ജെഫിൻ ജോസഫ്, വരുൺ രവീന്ദ്രൻ, ആര്യ കൃഷ്ണൻ, നിബിൻ സ്റ്റാനി, ശ്യാം സലാഷ്, ലാസ്യ ബാലകൃഷ്ണൻ എന്നിവരാണ് ത്രില്ലർ വിഭാ​ഗത്തിൽപ്പെടുന്ന ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഡിറ്റിംഗും സൗണ്ട് ഡിസൈനിങ്ങും സംവിധായകൻ തന്നെയാണ് നിർവഹിക്കുന്നത്.

Advertising
Advertising

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെഫിൻ ജോസഫ്. ഛായാഗ്രഹണം: മിഥുൻ ഇരവിൽ. സെക്കന്‍ഡ് യൂണിറ്റ് ക്യാമറ: ഷോബിന്‍ ഫ്രാന്‍സിസ്. സംഗീതം: ഫസൽ ഖായിസ്. മേക്കപ്പ്-ആർട്ട്: രഞ്ജിത്ത് എ. അസോസിയേറ്റ് ഡയറക്ടര്‍സ്: അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ. ചീഫ് അസ്സോസിയേറ്റ് ക്യാമറ: സിദ്ധാർഥ് പെരിയടത്ത്. സ്റ്റില്‍സ്: എം. ഇ. ഫോട്ടോഗ്രാഫി. സോഷ്യല്‍ മീഡിയ പ്രൊമോഷന്‍: ഇന്‍ഫോടെയ്ന്‍മെന്റ് റീല്‍സ്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News