പ്രണയനായകൻ ലഫ്റ്റനൻറ് റാമായി ദുൽഖർ സൽമാൻ; 'സീതാ രാമം' റിലീസ് തിയ്യതി പുറത്തുവിട്ടു

ചിത്രത്തിൽ മൃണാൾ താക്കൂറാണ് ദുൽഖറിന്റെ നായിക സീതയാകുന്നത്. രശ്മിക മന്ദാന 'അഫ്രീൻ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കും

Update: 2022-05-25 12:26 GMT

ദുൽഖർ സൽമാൻ നായകനാകുന്ന 'സീതാം രാമം' ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടു. മലയാളത്തിനൊപ്പം തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങുന്ന ചിത്രം ആഗസ്റ്റ് അഞ്ചിന് ആഗോള റിലീസിനെത്തുക. ലഫ്റ്റനൻറ് റാമിന്റെ പ്രണയകഥയെന്ന മേൽക്കുറിപ്പോടെ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി വൈജയന്തി മൂവീസും ദുൽഖർ സൽമാനും സമൂഹ മാധ്യമത്തിലെ ഔദ്യോഗിക അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്.

ഹനു രാഘവപ്പുഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലഫ്റ്റനൻറ് റാമെന്ന പട്ടാളക്കാരനായാണ് നടൻ അഭിനയിക്കുന്നത്. മൃണാൾ താക്കൂറാണ് ചിത്രത്തിൽ ദുൽഖറിന്റെ നായിക സീതയാകുന്നത്. രശ്മിക മന്ദാന 'അഫ്രീൻ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കും.

Advertising
Advertising


Full View

പി.എസ് വിനോദാണ് ചിത്രത്തിന്റെ ഛായഗ്രാഹണം നിർവഹിക്കുന്നത്. സോണിയ മ്യൂസികിനാണ് ചിത്രത്തിന്റെ ഓഡിയോ അവകാശം. വൈജയന്തി മൂവീസ് വിതരണം ചെയ്യുന്ന ചിത്രം സ്വപ്‌ന സിനിമയാണ് നിർമിക്കുന്നത്. സുനിൽബാബുവാണ് പ്രൊഡക്ഷൻ ഡിസൈനർ.


കോസ്റ്റിയൂംസ് -ശീതൾ ശർമ, പിആർഒ- വംശി, ശേഖർ, ഡിജിറ്റൽ മീഡിയ പി.ആർ - പ്രസാദ് ബിമാനന്ദം, ഡിജിറ്റൽ പാർട്ണർ സില്ലിം മോങ്ക്‌സ്.


Full View

Dulquer Salmaan As Love hero Lieutenant Ram; Sita Ramam release date Published 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News