ദുൽഖർ സൽമാൻ-വെങ്കി അറ്റ്‌ലൂരി ചിത്രം 'ലക്കി ഭാസ്‌കർ'; ടീസർ റിലീസായി

ചിത്രം ജൂലൈയിൽ റിലീസ് ചെയ്യും

Update: 2024-04-11 14:18 GMT
Advertising

ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രം ലക്കി ഭാസ്കറിന്റെ ടീസർ പുറത്തിറക്കി. വെങ്കി അറ്റ്‌ലൂരിയാണ് സംവിധാനം. ബാങ്ക് കാഷ്യറായിട്ടാണ് ചിത്രത്തിൽ ദുൽഖർ വേഷമിടുന്നത്. വലിയൊരു സമ്പത്ത് സമ്പാദിക്കാനുള്ള ഭാസ്‌കറിൻ്റെ അസാധാരണ യാത്രയാണ് ടീസർ പിന്തുടരുന്നത്.

ബ്ലോക്ക്ബസ്റ്റർ എഴുത്തുകാരനും സംവിധായകനുമായ വെങ്കി അറ്റ്ലൂരിയുടെ മുൻ ചിത്രമായ 'വാത്തി' സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമെന്നന നിലയിൽ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടിയിരുന്നു.

ലക്കി ഭാസ്കറിൽ ദുൽഖറിന്റെ നായികയായി എത്തുന്നത് മീനാക്ഷി ചൗധരിയാണ്. സിത്താര എൻ്റർടൈൻമെൻ്റ്‌സിൻ്റെയും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെയും ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

ലോകമെമ്പാടും തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ 'ലക്കി ഭാസ്കർ' ജൂലൈയിൽ റിലീസ് ചെയ്യും. ഛായാഗ്രാഹണം - നിമിഷ് രവി, പ്രൊഡക്ഷൻ ഡിസൈൻ - ബംഗ്ലാൻ, എഡിറ്റർ - നവിൻ നൂലി. പിആർഒ: ശബരി.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News