'എന്റെ പൊന്നിക്കാ നിങ്ങൾ ഞെട്ടിക്കുകയാണല്ലോ'; ബസൂക്കയുടെ പുതിയ പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ

ക്രൈം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ബസൂക്ക

Update: 2023-11-12 15:56 GMT

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരകഥയൊരുക്കി സംവിധാനം ചെയ്യുന്ന ബസൂക്കയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത തിരകഥാകൃത്ത് കലൂർ ഡെന്നിസിൻെ മകനാണ് ഡിനോ ഡെന്നിസ്. ക്രൈം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ബസൂക്ക.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ഒരോ അപ്‌ഡേറ്റും വളരെയധികം ആരവത്തോടെയാണ് ആരാധകർ നെഞ്ചേറ്റുന്നത്. ചിത്രത്തിൽ നിരവധി ഗെറ്റപ്പുകളിൽ മമ്മൂട്ടി എത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. യൂഡ്ലി ഫിലിനംസിന്റെയും തിയേറ്റർ ഓഫ് ഡ്രിംസിന്റെയും സഹകരണത്തോടെ സരിഗമയാണ് ചിത്രം നിർമിക്കുന്നത്.

Advertising
Advertising

ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മമ്മൂട്ടിയും ഗൗതം വാസുദേവ് മേനോനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക. ഷൈൻ ടോം ചാക്കോ, സണ്ണി വെയിൻ. ഷറഫുദ്ദീൻ, സിദ്ധാർഥ് ഭരതൻ, സുമിത് നേവൽ, ജഗദീഷ്, ഡീൻ ഡെന്നിസ്, ദിവ്യാ പിള്ള, ഐശ്വര്യാ മേനോൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

സംഗീതം-മിഥുൻ മുകുന്ദൻ, ഛായാഗ്രഹണം-നിമിഷ് രവി, എഡിറ്റിംഗ്-നിഷാദ് യൂസഫ്, കലാസംവിധാനം-അനീസ് നാടോടി, വസ്ത്രാലങ്കാരം-സമീറാ സനീഷ്, മേക്കപ്പ്-ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുജിത്ത് സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു.ജെ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News