Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കൊച്ചി: കാന്താര 2 വിന്റെ വിലക്ക് പിന്‍വലിച്ച് ഫിയോക്ക്. കേരളത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്ന് ഫിയോക്ക് അറിയിച്ചു. ചിത്രം ഒക്ടോബര്‍ 2ന് തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. തിയേറ്റര്‍ കളക്ഷന്റെ 50 ശതമാനം വിതരണക്കാര്‍ക്ക് നല്‍കാന്‍ തീരുമാനമായി.
നേരത്തെ സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്നായിരുന്നു ഫിയോക്ക് അറിയിച്ചത്. സിനിമയുടെ ആദ്യ രണ്ട് ദിവസത്തെ കളക്ഷനില്‍ 55 % ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് സിനിമ കേരളത്തില്‍ വിലക്കിയിരിക്കുന്നത്.
ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. തീയറ്റര്‍ വരുമാനത്തിന്റെ ഷെയറിന്റെ കാര്യത്തില്‍ ഒത്തുതീര്‍പ്പിലേക്ക് എത്തി.