രജനിയെ കടത്തിവെട്ടി സൂര്യ; അണ്ണാത്തയെ പിന്നിലാക്കി ജയ്ഭീം ടീസർ

ജയ് ഭീം ആമസോൺ പ്രൈം വഴി നവംബർ രണ്ടിന് ദീപാവലി റിലീസായാണ് പ്രേക്ഷകരിലേക്കെത്തുന്നത്.

Update: 2021-10-16 11:17 GMT
Editor : abs | By : Web Desk

സിനിമാ ട്രെയ്‌ലർ പോരാട്ടത്തിൽ മെഗാതാരം രജനികാന്തിന്റെ 'അണ്ണാത്ത'യെ പിന്നിലാക്കി സൂര്യ നായകനാവുന്ന 'ജയ്ഭീം.' വെള്ളിയാഴ്ച യൂട്യൂബിൽ റിലീസ് ചെയ്ത ടീസർ ഇതിനകം കണ്ടത് എട്ടു ലക്ഷത്തിലധികം പേർ. നേരത്തെ റിലീസായ രജനികാന്തിന്റെ അണ്ണാത്തെയുടെ ടീസറിനെയും മറികടന്നാണ് ജയ്ഭീമിന്റെ മുന്നേറ്റം. അണ്ണാത്തെ ടീസറിന് 6.3 ലക്ഷമാണ് കാഴ്ചക്കാർ.

സൂപ്പർഹിറ്റായ സൂററൈ പോട്രിനു ശേഷം സൂര്യ ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ജയ് ഭീം ആമസോൺ പ്രൈം വഴി നവംബർ രണ്ടിന് ദീപാവലി റിലീസായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. സാമൂഹിക വിവേചനം നേരിടുന്നവരുടെ അവകാശങ്ങൾക്കായി പോരാടുന്ന അഭിഭാഷകന്റെ റോളാണ് ചിത്രത്തിൽ സൂര്യയുടേത്. മാധ്യമ പ്രവർത്തകനായ ടി എസ് ജ്ഞാനവേൽ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. രജിഷ വിജയൻ, പ്രകാശ് രാജ്, മണികണ്ഠൻ, ലിജോമോൾ, എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ. സൂര്യയുടെ തന്നെ കമ്പനിയായ ടുഡി എന്റർടെയിൻമെന്റാണ് ചിത്രം നിർമിക്കുന്നത്.

Advertising
Advertising

Full View

ദീപാവലി ബോക്‌സോഫീസ് പോരിന് കരുത്തുപകർന്നാണ് രജനിയുടെ അണ്ണാത്തയും എത്തുന്നത്. ശിവ സംവിധാനം ചെയ്യുന്ന ചിത്രം വിജയദശമിക്ക് ഇറക്കാനായിരുന്നു പദ്ധതിയെങ്കിലും കോവിഡ് കാരണം ഷൂട്ടിങ് നീണ്ടതോടെ റിലീസ് മാറ്റുകയായിരുന്നു. ട്രേഡ്മാർക്ക് രജനി സ്‌റ്റൈലിലുള്ള വേഷമാണ് അണ്ണാത്തെയിൽ മെഗാതാരത്തിന്റേത് എന്നാണ് സൂചന. നയൻതാര നായികയാവുന്ന ചിത്രത്തിൽ സൂരി, മീന, ഖുശ്ബു, കീർത്തി സുരേഷ്, പ്രകാസ് രാജ് എന്നിവരും വൻതാരനിര തന്നെയുണ്ട്. സൺ പിക്ചേഴ്സാണ് നിർമാണം.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News