'ഇവിടെ നോട്ടും നിരോധിക്കും വേണ്ടിവന്നാൽ വോട്ടും നിരോധിക്കും'; 'ജന ഗണ മന' ട്രെയിലർ പുറത്ത്

പൃഥ്വിരാജും സുരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‌സും മാജിക് ഫ്രെയിംസും ചേർന്നാണ്.

Update: 2022-03-30 19:16 GMT
Editor : abs | By : Web Desk

പൃഥ്വിരാജിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജന ഗണ മനയുടെ ട്രെയിലർ പുറത്തിറങ്ങി. ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും സുരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‌സും മാജിക് ഫ്രെയിംസും ചേർന്നാണ്.

'ഇവിടെ നോട്ടും നിരോധിക്കും, വേണ്ടി വന്നാൽ വോട്ടും നിരോധിക്കും, ഒരുത്തനും ചോദിക്കില്ല, കാരണം ഇത് ഇന്ത്യയല്ലേ,' എന്ന ഡയലോഗാണ് ട്രെയിലർ ഇറങ്ങിയതിന് പിന്നാലെ ചർച്ചയാകുന്നത്. നേരത്തെ ടീസർ ഇറങ്ങിയപ്പോൾ 'ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറേ ഇത്' എന്ന ഡയലോഗ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം ഏപ്രിൽ 28ന് തിയറ്ററിലെത്തും.

Advertising
Advertising
Full View

ക്വീൻ എന്ന സിനിമയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, രാജ കൃഷ്‍ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരി കൃഷ്‍ണന്‍, വിജയകുമാര്‍, വൈഷ്‍ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്‍ണ, ജോസ്‍കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, രാജ് ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന. ക്യാമറ സുദീപ് ഇളമൺ, സംഗീതം ജെക്‌സ് ബിജോയ്.


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News