'ഇത്തവണ ഒരൊന്നന്നര പൊളി'; ജൂഡിനൊപ്പം വീണ്ടും നിവിൻ പോളി

2018 എന്ന ചിത്രത്തിന്റെ പ്രമോഷനിടെ നിവിനുമായി സിനിമ ഉണ്ടാകുമെന്ന് ജൂഡ് ആന്തണി പറഞ്ഞിരുന്നു

Update: 2023-05-14 13:42 GMT
Editor : abs | By : Web Desk
Advertising

ജൂഡ് ആന്തണി ജോസഫ് -നിവിൻ പോളി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഓം ശാന്തി ഓശാന മികച്ച അഭിപ്രായവും കളക്ഷനും നേടിയ ചിത്രമായിരുന്നു. ജൂഡ് ആന്തണിയുടെ ആദ്യ സംവിധാന ചിത്രവുമായിരുന്നു ഓം ശാന്തി ഓശാന. ചിത്രത്തിന്റെ രചന നിർവഹിച്ചത് സംവിധായകൻ മിഥുൻ മാനുവൽ തോമസായിരുന്നു. ഇപ്പോഴിതാ നിവിനെ നായകനാക്കി ജൂഡ് വീണ്ടും ചിത്രമൊരുക്കുന്നു.

'വീണ്ടും ഒന്നിച്ച്, ഇത്തവണ ഒരൊന്നൊന്നര പൊളി', എന്നാണ് ജൂഡിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് നിവിൻ കുറിച്ചത്. 2018 എന്ന ചിത്രത്തിന്റെ പ്രമോഷനിടെ നിവിനുമായി സിനിമ ഉണ്ടാകുമെന്ന് ജൂഡ് ആന്തണി പറഞ്ഞിരുന്നു. ഇത് ഒരു ഫാമിലി എൻടർനായിരിക്കുമെന്നും ജൂഡ് വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ നിവിനൊപ്പം തിമിഴ് നടൻ വിജയ് സേതുപതിയും അഭിനയിച്ചേക്കും. ഇതുസംബന്ധിച്ച് വ്യക്തത അടുത്ത ദിവസങ്ങളിൽ ഉണ്ടായേക്കും.

Full View

അതേസമയം, ജൂഡ് ആന്റണിയുടെ 2018 സിനിമ മികച്ച അഭിപ്രയവും കളക്ഷനുമായി ബോക്‌സ് ഓഫീസിൽ കുതിക്കുകയാണ്. ചിത്രം 100 കോടി ക്ലബ്ബിൽ അതിവേഗത്തിൽ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായം.

ചിത്രത്തിന്റെ വിജയത്തിൽ ജൂഡ് പ്രേക്ഷകർക്ക് നന്ദി പറഞ്ഞു.''നിറഞ്ഞ കയ്യടികൾക്ക് , കെട്ടിപ്പിടുത്തങ്ങൾക്ക് , ഉമ്മകൾക്ക് കോടി നന്ദി . 100 കോടി ക്ലബിൽ കേറുന്നതിനേക്കാളും സന്തോഷം മൂന്നരകോടി മലയാളികളുടെ ഹൃദയത്തിൽ കേറുമ്പോഴാണ് . ഇത് നമ്മൾ സാധാരണക്കാരുടെ വിജയം'' ജൂഡ് പറഞ്ഞു.

രോമാഞ്ചത്തിന് ശേഷം ഈ വർഷം മികച്ച കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമാണ് 2018. മൗത്ത് പബ്ലിസിറ്റി കൊണ്ടാണ് രണ്ട് ചിത്രങ്ങളും തിയറ്ററിലേക്ക് ആളെ കയറ്റുന്നത്.കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് 2018 നിർമിച്ചിരിക്കുന്നത്. സംവിധായകൻ ജൂഡ് ആന്തണിക്കൊപ്പം അഖിൽ പി ധർമജനും തിരക്കഥയിൽ പങ്കാളിയാണ്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News