'അവിസ്മരണീയ നിമിഷങ്ങൾക്ക് നന്ദി'; 'കാതലി'ലെ ജ്യോതികയുടെ രംഗങ്ങൾ പൂർത്തിയായി

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാതൽ ദ കോർ'

Update: 2022-11-20 19:39 GMT
Editor : abs | By : Web Desk

'ശ്രീ ധന്യ കാറ്ററിങ് സർവീസ്' എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന 'കാതൽ ദ കോർ'. ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത് ജ്യോതികയാണ്. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലെ ജ്യോതികയുടെ രംഗങ്ങൾ പൂർത്തിയായി. സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

Full View

അവിസ്മരണീയ നിമിഷങ്ങൾക്ക് നന്ദിയെന്നും നടിയുടെ ബിഗ് സ്‌ക്രീൻ മാജിക്ക് കാണാൻ കാത്തിരിക്കുന്നു എന്നും അണിയറ പ്രവർത്തകർ കുറിച്ചു. കഴിഞ്ഞ ദിവസം തന്റെ രംഗങ്ങളുടെ ഷൂട്ടിങ്ങ് തീർത്ത ശേഷം മമ്മൂട്ടിയും സെറ്റ് വിട്ടിരുന്നു.

Advertising
Advertising

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന മൂന്നാം ചിത്രം കൂടിയാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. ആദർശ് സുകുമാരൻ, പോൾസൺ സ്‌കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

2009ൽ റിലീസ് ചെയ്ത 'സീതാകല്യാണം' എന്ന ചിത്രത്തിന് ശേഷം 13 വർഷത്തെ ഇടവേളക്ക് ശേഷമാണ് ജ്യോതിക ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്. കാതലിലേക്ക് ജ്യോതികയെ നിർദേശിച്ചത് മമ്മൂട്ടിയാണെന്ന് ജിയോ ബേബി നേരത്തെ വ്യക്തമാക്കിയിരുന്നു.

സാലു കെ തോമസ് ആണ് ഛായാഗ്രഹണം. ഫ്രാൻസിസ് ലൂയിസ് എഡിറ്റിംഗ് നിർവഹിക്കുന്നു. ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദ്‌നി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News