പൊലീസ് സ്റ്റോറിയുമായി 'കാക്കിപ്പട'- ചിത്രീകരണം ആരംഭിച്ചു

തെളിവെടുപ്പിനായി കൊണ്ടുവരുന്ന പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്

Update: 2022-08-14 10:09 GMT
Advertising

തിരുവനന്തപുരം: പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാക്കിപ്പട' യുടെ ചിത്രീകരണം തിങ്കളാഴ്ച്ച തിരുവനന്തപുരത്താരംഭിച്ചു. എസ്.വി. പ്രൊഡക്ഷൻസിന്റ ബാനറിൽ ഷെജി വലിയകത്താണ് ചിത്രം നിർമിക്കുന്നത്.

പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. തെളിവെടുപ്പിനായി കൊണ്ടുവരുന്ന പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്.

 നിരഞ്ജ്, മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ആരാധിക, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്(രാഷസൻ ഫെയിം) സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി, എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

തിരക്കഥയും സംഭാഷണവും ഷെബി ചൗഘട്, ഷെജി വലിയകത്ത് തുടങ്ങിയവരും സംഗീതം ജാസി ഗിഫ്റ്റുമാണ് നിർവഹിക്കുന്നത്. പ്രശാന്ത് കൃഷ്ണ- ഛായാഗ്രഹണം, കലാസംവിധാനം- സാബുറാം, മേക്കപ്പ്- പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ- ഷിബു പരമേശ്വരൻ, നിശ്ചല ഛായാഗ്രഹണം- അജി മസ്‌ക്കറ്റ് നിർമ്മാണ നിർവ്വഹണം- എസ്.മുരുകൻ, വാഴൂർ ജോസ് തുടങ്ങിയവരും നിർവഹിക്കും.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News