വ്‌ളോഗർ ബീപാത്തുവിന് 'ശേഷം മൈക്കിൽ ഫാത്തിമ'; കല്യാണിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

നവാഗതനായ മനു സി കുമാറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്

Update: 2022-09-11 11:32 GMT
Editor : abs | By : Web Desk
Advertising

തല്ലുമാലയിലെ വ്‌ളോഗർ ബീപാത്തുവിന് ശേഷം കല്യാണി പ്രിയദർശന്റെ മറ്റൊരു ചിത്രം വരുന്നു. 'ശേഷം മൈക്കിൾ ഫാത്തിമ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ് ചെയ്തു. പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നീ താരങ്ങൾ ചിത്രത്തിന്റെ പൊസ്റ്റർ സാമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. നവാഗതനായ മനു സി കുമാറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

Full View

ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ജഗദീഷ് പളനിസ്വാമി, സുധൻ സുന്ദരം എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഹിഷാം അബ്ദുൽ വഹാബ് ചിത്രത്തിന് സംഗീതമൊരുക്കും. സന്താന കൃഷ്ണൻ ഛായാഗ്രാഹകനായി എത്തുന്ന ചിത്രത്തിന്റെ എഡിറ്റിം​ഗ് നിർവഹിച്ചിരിക്കുന്നത് കിരൺ ദാസ് ആണ്. കലാസംവിധാനം: നിമേഷ് താനൂർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഐശ്വര്യ സുരേഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: രഞ്ജിത്ത് നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുകു ദാമോദർ, പബ്ലിസിറ്റി ഡിസൈനുകൾ: യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, പിആർഒ: പ്രതീഷ് ശേഖർ, വിഎഫ്എക്സ് റിയൽ വർക്ക്സ് സ്റ്റുഡിയോ (കോയമ്പത്തൂർ) തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങൾ ഉടൻ പുറത്തുവരും. 

Full View

മുഹ്‌സിൻ പേരാരിയുടെ തിരക്കഥയിൽ ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത തല്ലുമാലയിലെ കഥാപാത്രം വ്‌ളോഗർ ബീപാത്തു ശ്രദ്ധ നേടിയിരുന്നു. ബീപാത്തു സോങ്ങും ചിത്രത്തിനൊപ്പം ഹിറ്റായിരുന്നു.  തിയേറ്ററുകളിൽ ആഘോഷമായ  'തല്ലുമാല' ഇപ്പോൾ ഒടിടിയിൽ എത്തിയിട്ടുണ്ട്. ചിത്രം തെലുങ്കിൽ റീമേക്ക് ചെയ്യുന്നതായ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News