കണ്ണഞ്ചിപ്പിക്കുന്ന വിഷ്വല്‍ ഇഫക്ടുകള്‍; സൂര്യയുടെ 'കങ്കുവ' ടീസര്‍ പുറത്ത്

1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന യോദ്ധാവായാണ് സൂര്യ എത്തുന്നത്

Update: 2024-03-19 14:00 GMT

സൂര്യ നായകനായി എത്തുന്ന കങ്കുവ സിനിമ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ സിനിമയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് കങ്കുവ ടീം. ഞെട്ടിപ്പിക്കുന്ന ഫ്രെയ്മുകള്‍ കൊണ്ടും കണ്ണഞ്ചിപ്പിക്കുന്ന വിഷ്വല്‍ ഇഫക്ടുകള്‍ കൊണ്ടും ടീസര്‍ പ്രക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഇന്ത്യന്‍ സിനിമയില്‍ കങ്കുവ വലിയ ചലനമുണ്ടാക്കുമെന്ന് ടീസര്‍ പറയുന്നു.

1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന യോദ്ധാവായാണ് സൂര്യ എത്തുന്നത്. കങ്കുവ ഒരു ദൃശ്യ വിസ്മയം തന്നെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കങ്കുവയിലെ പ്രധാനപ്പെട്ട ഒരു പാട്ടില്‍ 100 നര്‍ത്തകരുണ്ടാവുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

Advertising
Advertising

ബോബി ഡിയോളാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. അനിമല്‍ സിനിമയില്‍ ഏറെ ആഘോഷിക്കപ്പെട്ട വില്ലന്‍ വേഷത്തിന് ശേഷം ഡിയോളിന്റെതായി റിലീസിനെത്തുന്ന ചിത്രം കൂടിയാണിത്.

നിര്‍മാതാക്കളായ സ്റ്റുഡിയോ ഗ്രീനിന്റെ മുംബൈ ഓഫീസില്‍ നിന്ന് കങ്കുവയുടെ ഗ്ലിംപ്‌സ് കണ്ടുയെന്ന ട്രേഡ് അനലിസ്റ്റ് രമേഷ് ബാല നേരത്തെ ട്വീറ്റ് ചെയ്തിരുന്നത് ചര്‍ച്ചയായിരുന്നു.

' എന്തൊരു മാറ്റമാണ് സൂര്യ. ഉഗ്രന്‍, പാന്‍ ഇന്ത്യ ബ്ലോക്ക്ബസ്റ്റര്‍ ലോഡിംഗ്. രാജ്യത്തെ മികച്ച സംവിധായകനായി തന്നെ സിരുത്തൈ ശിവ കൊണ്ടാടപ്പെടും. കലാസംവിധായകനായ മിലനു പുറമേ കങ്കുവ സിനിമയുടെ ആരാധകന്‍ വെട്രിയും മികവ് കാണിച്ചിരിക്കുകയാണ്. വന്‍ പ്രമോഷനായിരിക്കും സൂര്യ നായകനായ ചിത്രത്തിന് ഉണ്ടാവുകയെന്നും' രമേഷ് ബാല ട്വീറ്റ് ചെയ്തിരുന്നു.

300 കോടി ബജറ്റിലാണ് കങ്കുവ നിര്‍മ്മിച്ചിരിക്കുന്നത്. നായകന്‍ കങ്കുവ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് എത്തുന്നത്. ദിഷാ പഠാണിയാണ് നായിക. നടരാജന്‍ സുബ്രമണ്യം, ജഗപതി ബാബു, റെഡ്‌ലിന്‍ കിംഗ്‌സ്ലെ, കൊവൈ സരള, ആനന്ദരാജ, രവി രാഘവേന്ദ്ര, കെ. എസ് രവി കുമാര്‍ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഐമാക്‌സ് ഫോര്‍മാറ്റിലും കങ്കുവ പ്രദര്‍ശനത്തിന് എത്തും.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News