മിന്നിക്കയറി 'കണ്ണപ്പ'; ഓരോ മണിക്കൂറിലും ആറായിരത്തോളം ടിക്കറ്റ് ബുക്കിങ്

മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് തുടങ്ങി ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച താരനിര കണ്ണപ്പയിലുണ്ട്

Update: 2025-06-28 06:22 GMT
Editor : geethu | Byline : Web Desk


ഐതീഹക്കഥകളുടെ പശ്ചാത്തലത്തിൽ ആക്ഷനും ഫാന്റസിയും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പ മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുന്നു. ഡൈനാമിക് സ്റ്റാർ വിഷ്ണു മഞ്ചു നായകനായെത്തിയ പാൻ-ഇന്ത്യൻ ചിത്രത്തിന് ഓരോ മണിക്കൂറിലും ആറായിരത്തിനടുത്ത് ടിക്കറ്റ് ബുക്കിങ്ങാണ് ലഭിക്കുന്നത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് തുടങ്ങി ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച താരനിര കണ്ണപ്പയിലുണ്ട് എത്തിയിരിക്കുന്ന ചിത്രം എല്ലാത്തരത്തിലുള്ള പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്നുവെന്നാണ് തിയേറ്റർ റിവ്യൂ.

മോഹന്‍ ബാബു, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍, മധുബാല തുടങ്ങി നിരവധി ശ്രദ്ധേയ താരങ്ങളും ചിത്രത്തിൽ ഒരുമിച്ചിട്ടുണ്ട്. ചിത്രം എവിഎ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിർമിച്ച് മുകേഷ് കുമാര്‍ സിങ്ങാണ് സംവിധാനം ചെയ്തത്. മിത്തോളജിക്കൽ ഫാന്‍റസി സിനിമയായി എത്തിയിരിക്കുന്ന ചിത്രത്തെ പ്രായഭേദമന്യേ ഏവരും ഏറ്റെടുത്തതായാണ് റിപ്പോർട്ടുകൾ.

Advertising
Advertising

അർപ്പിത് രങ്ക, ബ്രഹ്മാനന്ദൻ, ശിവ ബാലാജി, ബ്രഹ്മാജി, കൗശൽ മന്ദ, ദേവരാജ്, മുകേഷ് ഋഷി, രഘു ബാബു, പ്രെറ്റി മുകുന്ദൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് 'കണ്ണപ്പ'യ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ് എന്നിവരാണ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസിനായി എത്തിയിരിക്കുന്നത്. ആശീർവാദ് സിനിമാസ് ആണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണക്കാർ.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News