കുഞ്ചാക്കോ ബോബൻ ചിത്രം 'പകലും പാതിരാവും'; "മനമേലെ പൂവിതളായി" വീഡിയോ സോങ്ങ് പുറത്തിറങ്ങി

ഷൈലോക്കിനു ശേഷം അജയ് വാസുദേവ് ഒരുക്കുന്ന ചിത്രമാണ് പകലും പാതിരാവും

Update: 2023-02-28 16:19 GMT
Editor : abs | By : Web Desk

കുഞ്ചാക്കോ ബോബനെയും രജിഷ വിജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പകലും പാതിരാവും ചിത്രത്തിലെ "മനമേലെ പൂവിതളായി" വീഡിയോ സോങ്ങ് പുറത്തിറങ്ങി. മാർച്ച് 3നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്  നിർമാണം.

Full View

ഷൈലോക്കിനു ശേഷം അജയ് വാസുദേവ് ഒരുക്കുന്ന ചിത്രമാണ് പകലും പാതിരാവും. നിഷാദ് കോയ രചന നിർവ്വഹിക്കുന്ന ചിത്രത്തിൽ ഗുരു സോമ സുന്ദരം ,തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ മനോജ് കെ. യു, സീത എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നിർമാതാവ് ഗോകുലം ഗോപാലനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Advertising
Advertising

ക്രിസ്റ്റഫർ, ഓപ്പറേഷൻ ജാവ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫായിസ് സിദ്ധീഖ് ആണ് ഛായാഗ്രഹണം. നിരവധി തമിഴ് ചിത്രങ്ങൾ ഒരുക്കിയ സാം സി.എസ് ആണ് ചിത്രത്തിൻറെ പശ്ചാത്തല സംഗീതം , ഗാനങ്ങൾ സ്റ്റീഫൻ ദേവസിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.വിതരണം: ശ്രീ ഗോകുലം മൂവീസ്.

വി സി പ്രവീൺ , ബൈജു ഗോപാലൻ എന്നിവരാണ് ചിത്രത്തിൻറെ സഹ നിർമ്മാതാക്കൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.കഥ: ദയാൽ പത്മനാഭൻ,എഡിറ്റര്‍: റിയാസ് ബദര്‍,കല സംവിധാനം: ജോസഫ് നെല്ലിക്കല്‍,മേക്കപ്പ്: ജയന്‍, ഡിസൈന്‍: കൊളിന്‍സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുരേഷ് മിത്രകരി, ചീഫ് അസോസിയേറ്റ്: മനീഷ് ബാലകൃഷ്ണന്‍, കോസ്റ്റിയും : ഐഷ സഫീർ സേട്ട് ,സ്റ്റില്‍സ്: പ്രേംലാല്‍ പട്ടാഴി. പി.ആർ.ഒ : ശബരി.


Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News