'ആത്മാർത്ഥത കുറച്ചു കൂടുന്നുണ്ട്...'; 'കുറി'യുടെ ട്രെയിലർ പുറത്ത്

വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന ത്രില്ലർ ചിത്രം ജൂലൈ 8ന് തിയറ്ററിലെത്തും

Update: 2022-07-04 15:19 GMT

വിഷ്ണു ഉണ്ണികൃഷ്ണൻ  കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫാമിലി സസ്പെൻസ് ത്രില്ലർ 'കുറിയുടെ ട്രെയിലർ പുറത്ത്.  വിഷ്ണു ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് കുറി. 

കുറി കൊക്കേഴ്സ് മീഡിയ&എൻ്റർടെയ്ൻമെൻ്റ്സ് നിർമ്മിച്ച് കെ.ആർ.പ്രവീൺ  തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 8ന് തിയേറ്ററുകളിലെത്തും. വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായിരുന്നു  ചിത്രീകരണം. വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അതിഥി രവി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്‌, സാഗർ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

Advertising
Advertising

ഛായഗ്രഹണം സന്തോഷ്‌ സി പിള്ള, എഡിറ്റിങ് - റഷിൻ അഹമ്മദ്. ബി.കെ.ഹരിനാരായണൻ വരികളെഴുതുന്ന ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് വിനു തോമസാണ്. പ്രൊജക്റ്റ്‌ ഡിസൈനർ - നോബിൾ ജേക്കബ്, ആർട്ട്‌ ഡയറക്ടർ - രാജീവ്‌ കോവിലകം, സംഭാഷണം - ഹരിമോഹൻ ജി, കോസ്റ്റ്യൂം - സുജിത് മട്ടന്നൂർ, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ - വൈശാഖ് ശോഭൻ & അരുൺ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടർ - ശരൺ എസ്.എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രകാശ് കെ മധു. പി ആർ ഒ - ആതിര ദിൽജിത്.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - അലി കൂട്ടായി

contributor

Similar News